കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി തന്റെ ആശംസകൾ പങ്കുവെച്ചത്. പുതിയ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
“കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു” – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

