Kerala News

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവർ. നാലുപേർ ഇതര സംസ്ഥാനത്തിൽ നിന്നും വന്നവരുമാണ്. നാലുപേർ രോഗമുക്തർ. ആകെ രോഗികളുടെ എണ്ണം 587. വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹോട്സ്പോട്ടുകളുടെ എണ്ണം 22 ആയി വയനാടും കാസർഗോഡും ഇന്ന് രോഗികളില്ല. കോഴിക്കോട് മൂന്നു പേർക്ക് രോഗ ബാധ 2 പേർ കുവൈത്തിൽ നിന്നെത്തിയവർക്കും ഒരാൾ തമിഴ്‍ നാട്ടിൽ നിന്നും വന്നതാണ്. 182 പേരെ ഇന്ന് ആശുപത്രിയിൽ […]

Local

രണ്ടാം ഘട്ടം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

ലോക്ക്‌ഡൌണ്‍ സമയത്ത് പെരിങ്ങൊളം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘടനം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കോണിയഞ്ചേരി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശബരീഷ് പെരിങ്ങൊളം ,ഹരിദാസ് കണ്ണാറമ്പത്ത്, ആര്‍.വി വിജയന്‍, വി.സി സേതുമാധവന്‍, ഷിജേഷ് മാങ്കുനി, സലാം ചോലക്കല്‍, വിജയന്‍ നായര്‍ കോണിയഞ്ചേരി, ബിന്ദു എന്നിവര്‍ പങ്കെടുത്തു.

National

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് നാലാം ഘട്ടം; എട്ടു മേഖലകളില്‍ ഘടനപരമായ പരിഷ്‌കാരം

ന്യൂഡല്‍ഹി: വളര്‍ച്ച സാധ്യമാകുന്നതും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതുമായ പുതിയ മേഖലകളിലെ ഘടനാപരിഷ്‌കാരങ്ങളെ കുറിച്ചുള്ളതാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നീ എട്ടു മേഖലകളില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതാണ് പാക്കേജ്. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങള്‍. പ്രധാന പ്രഖ്യാപനങ്ങള്‍ വ്യോമയാന മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും 12 വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം […]

News

വിദ്യാലയങ്ങളില്‍ പ്രവേശന നടപടി; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ മെയ് 18-ന് പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. കൊറോണ ലോക്ഡൗണ്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടികള്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്‌കൂളില്‍ നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം. sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കിലും താത്കാലിക പ്രവേശനം നല്‍കാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ പ്രവേശനം നല്‍കാം. […]

Kerala

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, […]

Kerala

നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും; ആരോഗ്യമന്ത്രി

കൊറോണ വൈറസ് വൈറസിന്റെ മൂന്നാംഘട്ട വ്യാപനം അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ല, വൈറസ് സമൂഹത്തിലാകെ പടര്‍ന്ന് മരിക്കേണ്ടവര്‍ മരിച്ച് അല്ലാത്തവര്‍ അതിജീവിച്ച് രോഗം വന്നാല്‍ ചികിത്സിച്ചു മാറ്റുന്ന ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന വാദത്തോട് യോജിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും എന്നും കെ കെ ശൈലജ അറിയിച്ചു. കൊറോണ മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി കേരളം […]

Local News

”എല്ലാം കുട്ടികള്‍ക്ക് വേണ്ടിയാണ്, അവര്‍ക്ക് ഞങ്ങളുടെ അവസ്ഥ വരരുത്” ജീവിതം വഴിമുട്ടി ഈ കുടുംബങ്ങള്‍

കോവിഡ് എന്ന മഹാമാരി ലോകത്താകെ പിടിമുറുക്കിയപ്പോള്‍ എല്ലാവരും ബുദ്ധിമുട്ടിലായി. നിത്യേന തൊഴില്‍ ചെയ്ത് അന്നത്തെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്നവര്‍ക്കാണ് ലോക്ഡൗണ്‍ ഏറെ ബാധിച്ചത്. വീട്ടില്‍ തൊഴില്‍ ഇല്ലാതെ ഇരിക്കുമ്പോള്‍ സമ്പാദ്യമെന്ന് പറയാന്‍ ഒന്നും ഇല്ലാതെ പട്ടിണിയെ കൂട്ടുപിടിച്ച് ജീവിക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. ജനിച്ച നാള്‍ മുതല്‍ കേരളത്തില്‍ ഒരു മലയാളിയായ് ജീവിക്കുന്ന തമിഴ് വംശജനാണ് ധനപാലന്‍. കുന്ദമംഗലം ബസ് സ്റ്റാന്റില്‍ ചെരിപ്പ് കുത്തിയായ് ജീവിക്കുന്ന ഇദ്ദേഹത്തിന് വീട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്. നാല്‍പ്പത്തിയഞ്ച് വര്‍ഷം […]

Kerala News

ഡെങ്കിപനിയെ നേരിടാൻ ‘ജില്ലയിൽ സീറോ ഈഡിസ് ‘ ക്യാമ്പയിൻ

മെയ് 16 ദേശീയ ഡെങ്കു ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ സീറോ ഈഡിസ് ‘ ക്യാമ്പയിനു തുടക്കമായി ഇതിന്റെ ഭാഗമായി രോഗത്തെ കുറിച്ചും മുൻകരുതലുകളെയും കുറിച്ച് ആരോഗ്യ വകുപ്പ് ജനങ്ങൾക്കായി നിർദ്ദേശം നൽകി.ഇക്കാര്യം ഹെൽത്ത് ഇൻസ്‌പെക്ടർ വിശദീകരിച്ചു. “ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം” എന്നതാണ് ഇത്തവണത്തെ ഡെങ്കുദിന സന്ദേശം . മാരകമായ കോവിഡ് 19 പകർച്ചവ്യാധിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഈ സന്ദർഭത്തിൽ മാരകമായ മറ്റൊരു പകർച്ച വ്യാധിയായ ഡെങ്കിപനിക്കെതിരെയുള്ള പ്രതിരോധ […]

Local

അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കുന്ദമംഗലം ബ്ലോക്ക് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി

അസംഘടിത തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലം അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കുന്ദമംഗലം ബ്ലോക്ക് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. കോവിഡ് പിടിമുറുക്കിയ ശേഷം തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇവര്‍ക്ക് ക്ഷേമനിധി ആനുകൂല്യമില്ല. അതിനാല്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയ്യായിരം രൂപവീതം എങ്കിലും എത്തിക്കണമെന്നാണ് ആവശ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂഴി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഹരിദാസന്‍ മാസ്റ്റര്‍, അജീഷ് ചാത്തമംഗലം, സബീബ് […]

Local News

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി അതിഥി തൊഴിലാളിയും

കുന്ദമംഗലം : മഴക്കാലത്തെ മുൻ കൂട്ടി കണ്ട് പകർച്ച വ്യാധികളിൽ നിന്നും മുക്തി നേടാൻ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമാവുകയാണ്. അത്തരമൊരു പ്രവർത്തനത്തിൽ പങ്കാളിയായി മാതൃകയാവുകയാണ് അതിഥി തൊഴിലാളിയായ ഭരത് വിശ്വാസ്. കുന്ദമംഗലത്ത് ഇന്ന് രാവിലെ ഐ എൻ ടി യു സി പ്രവർത്തകർ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിലാണ് ബംഗാൾ സ്വദേശി പങ്കാളിയായത്. കുന്ദമംഗലം നിയോജകം ഐ എൻ ടി യു സിയുടെയും മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ക്ലീൻ സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തിയ ടൗൺ ശുചീകരണ […]

error: Protected Content !!