അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കുന്ദമംഗലം ബ്ലോക്ക് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി

0
190

അസംഘടിത തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലം അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കുന്ദമംഗലം ബ്ലോക്ക് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. കോവിഡ് പിടിമുറുക്കിയ ശേഷം തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇവര്‍ക്ക് ക്ഷേമനിധി ആനുകൂല്യമില്ല. അതിനാല്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയ്യായിരം രൂപവീതം എങ്കിലും എത്തിക്കണമെന്നാണ് ആവശ്യം.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂഴി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഹരിദാസന്‍ മാസ്റ്റര്‍, അജീഷ് ചാത്തമംഗലം, സബീബ് അലി വെള്ളായിക്കോട്, തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് പിടിമുറുക്കിയ ശേഷം തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇവര്‍ക്ക് ക്ഷേമനിധി ആനുകൂല്യമില്ല. അതിനാല്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയ്യായിരം രൂപവീതം എങ്കിലും എത്തിക്കണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here