Local News

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി അതിഥി തൊഴിലാളിയും

കുന്ദമംഗലം : മഴക്കാലത്തെ മുൻ കൂട്ടി കണ്ട് പകർച്ച വ്യാധികളിൽ നിന്നും മുക്തി നേടാൻ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമാവുകയാണ്. അത്തരമൊരു പ്രവർത്തനത്തിൽ പങ്കാളിയായി മാതൃകയാവുകയാണ് അതിഥി തൊഴിലാളിയായ ഭരത് വിശ്വാസ്. കുന്ദമംഗലത്ത് ഇന്ന് രാവിലെ ഐ എൻ ടി യു സി പ്രവർത്തകർ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിലാണ് ബംഗാൾ സ്വദേശി പങ്കാളിയായത്.

കുന്ദമംഗലം നിയോജകം ഐ എൻ ടി യു സിയുടെയും മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ക്ലീൻ സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തിയ ടൗൺ ശുചീകരണ പരിപാടി കണ്ട അതിഥി തൊഴിലാളി ശുചീകരണത്തിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. നേതാക്കളോട് കാര്യം അവതരിപ്പിച്ചു. സ്നേഹപൂർവ്വം ഐ എൻ ടി യു സി പ്രവർത്തകർ അതിഥി തൊഴിലാളിയെയും കൂടെ കൂട്ടി. പിന്നെ പ്രദേശം ആകമാനം വൃത്തിയാക്കുന്നതിൽ മുഴുകി. തന്റേത് കൂടിയാണ് ഈ നാടെന്ന് വിശ്വാസിന് അറിയാം. മഴക്കാല രോഗം ബാധിക്കാതിരിക്കാനുള്ള മുൻ കരുതൽ താനും കൂടി മുന്നിട്ടറങ്ങി തടയേണ്ടതാണെന്നുള്ള ഉത്തമ ബോധ്യവും അദ്ദേഹത്തിനുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഇതര സംസ്ഥാനത്തെ തൊഴിലാളികൾ മടങ്ങിയിട്ടും ഭരത് വിശ്വാസ് തിരിച്ച് നാട്ടിലേക്ക് പോയിരുന്നില്ല. കേരളം തന്നെയാണ് ഇദ്ദേഹത്തിന് ഏറെ പ്രിയം.

മഴക്കാല രോഗങ്ങൾ തടയുന്നതിനായുള്ള ശുചീകരണ പ്രവർത്തനത്തിൽ യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഷമീർ കുന്ദമംഗലം, ഐ എൻ ടി യു സി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു, മണ്ഡലം പ്രസിഡന്റ് റെജിൻ ദാസ്, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ,പി ഗിരീശൻ,കുമാരൻ പടനിലം,ഷിജിത്ത് ചാത്തൻകാവ്,ഉണ്ണി ചെത്തുക്കടവ്,സുരേഷ് കുമാർ,യദു എന്നിവർ പങ്കാളികളായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!