കാരന്തൂര്‍ – മെഡിക്കല്‍ കോളേജ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവം : അന്വേഷണം ഊർജിതമാക്കി

കുന്ദമംഗലം : കാരന്തൂര്‍ – മെഡിക്കല്‍ കോളേജ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായെന്നും അവരെ ഉടനെ കസ്റ്റഡിയിൽ എടുക്കുമെന്നും കുന്ദമംഗലം എസ് ഐ ശ്രീജിത്ത്‌ കുന്ദമംഗലം ന്യൂസ്‌ ഡോട്ട് കോമിനോടായി പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചായത്ത് മെമ്പർ വിനോദ് പടനിലം നൽകിയ പരാതിയുടെയും തെളിവിന്റെയും സാഹചര്യത്തിൽ കുന്ദമംഗലം പോലീസ് കേസ്‌ രജിസ്റ്റർ ചെയ്യുകയും മാലിന്യങ്ങൾ തള്ളാനായി ഉപയോഗിച്ചെന്നു കരുതുന്ന വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കൊച്ചി രജിസ്ട്രേഷൻ […]

Kerala News

കുന്ദമംഗലത്ത് നിന്ന് 94 അതിഥി തൊഴിലാളികൾ ഇന്ന് സ്വന്തം നാട്ടിലേക്ക്

കോഴിക്കോട് : കുന്ദമംഗലത്ത് നിന്ന് നാട്ടിലേക്ക് ഇന്ന് 94 ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങും. ഉത്തർ പ്രദേശ് സ്വദേശികളാണിവർ. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വെച്ച് ആരോഗ്യ വകുപ്പ് പരിശോധനകൾ നടത്തിയ ശേഷം സർട്ടിഫിക്കറ്റ് നൽകി. ഇന്ന് മൂന്ന് മണിയോടെ ഇവരെ ക്യാമ്പുകളിൽ നിന്നും കെ എസ് ആർ ടി സി ബസ്സിൽ കോഴിക്കോട് റെയിവേ സ്റ്റേഷനിലേക്കായി എത്തിക്കും. വൈകീട്ട് ആറുമണിക്കാണ് ഇവർക്ക് നാട്ടിലേക്കുള്ള ട്രെയിൻ ഉത്തർപ്രദേശിലേക്ക് പോകുന്ന അതിഥി തൊഴിലാളികൾക്കാണ് ഇന്ന് കോഴിക്കോട് നിന്നും ട്രെയിൻ അനുവദിച്ചിരിക്കുന്നത്. […]

National News

സാമ്പത്തിക പാക്കേജ് അവസാന ഘട്ടം ജീവിതമുണ്ടെങ്കിൽ മാത്രമേ ലോകമുള്ളൂ : സംസ്ഥാനത്തിന്റെ വായ്പ പരിധി ഉപാധിയോടെ 5% ശതമാനമായി വർധിപ്പിച്ചു

ന്യൂ ഡൽഹി : സാമ്പത്തിക പാക്കേജ് അവസാന ഘട്ടം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാന 7 മേഖലയെ ഉൾപ്പെടുത്തി അഞ്ചാം ഘട്ട പ്രഖ്യാപനം. ജീവിതമുണ്ടെങ്കിൽ മാത്രമേ ലോകമുള്ളൂ എന്ന പ്രധാനമന്ത്രിയുടെ വാചകങ്ങളാണ് പ്രഖ്യാപനത്തിന്റെ മുദ്രവാക്യമായ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. രാജ്യം നിർണായക ഘട്ടത്തിലെന്നും, പ്രതി സന്ധി ഘട്ടങ്ങളെ അവസരമായി കാണണമെന്നും പ്രധാന മന്ത്രി നിർദേശിച്ചതായി അറിയിച്ചു. നിലവിൽ കേന്ദ്ര സർക്കാർ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് പണം നേരിട്ടെത്തിച്ചെന്നും.ദുരിത സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ […]

Local News

ലോക്ക് ഡൗൺ ദിനങ്ങൾ വിജ്ഞാനപ്രദമാക്കി ഡി വൈ എഫ് ഐ

കുന്ദമംഗലം: നോർത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക് ഡൗൺ വിജ്ഞാനപ്രദമാക്കുന്നതിനായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 20 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടായിരുന്നത്. മത്സരാർത്ഥികൾക്കുള്ള ചോദ്യങ്ങൾ രാത്രി 8 മണിക്ക് നൽകുകയും 10 മിനിറ്റിനകം, അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരം ക്രമപെടുത്തിയത് 200 ഓളം ആളുകൾ പങ്കെടുത്ത 10ദിവസം നീണ്ടു നിന്ന ഓൺലൈൻ ക്വിസ്സ് മത്സരം. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുജിത്തിന് ഡിസി ബുക്സിൻ്റെ ബുക്ക് കൂപ്പൺ ഡി വൈ എഫ് ഐ കുന്ദമംഗലം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം […]

National News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഇന്നലെ മാത്രം 4987 പുതിയ കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. 24 മണിക്കൂറിൽ 4987 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 90000 കടന്നു. 120 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് മരണ സംഖ്യ 2800 കടന്നു. ആകെ മരിച്ചവരുടെ എണ്ണം 2872 ആയി. കഴിഞ്ഞ ദിവസം രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറി കടന്നിരുന്നു. […]

International News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു

ലോകം കോവിഡ് ഭീഷണിയിൽ തുടരുകയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു. മരിച്ചവരുടെ എണ്ണം 3.12ലക്ഷമായി. ഏറ്റവും അധികം കോവിഡ് കേസുകൾ അമേരിക്കയിലാണ്. രാജ്യത്ത് 15.07 ലക്ഷം ആളുകള്‍ക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. 89,599 പേരാണ് ഇതുവരെ മരിച്ചത് ലോകത്ത് 18.10 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടി 14000ത്തിലധികം പുതിയ കേസുകളാണ് ബ്രസീലില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 15,633 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. അതേ സമയം രോഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ […]

Kerala News

അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ 4 പേർക്ക് കോവിഡ് ലക്ഷണങ്ങൾ

കോഴിക്കോട് : അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ നാലു പ്രവാസികൾക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു കോഴിക്കോട് സ്വദേശിക്കും മൂന്ന് മലപ്പുറം സ്വദേശികൾക്കുമാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ എത്തിയ മറ്റൊരാൾക്കും ലക്ഷണം കണ്ടെത്തി. 15 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിദേശത്ത് നിന്നെത്തിയവരിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ […]

Kerala Local

81 വയസുകാരനായ കണ്ണൂർ സ്വദേശി കോവിഡ് മുക്തനായി

തിരുവനന്തപുരം : 81 വയസുകാരനായ കണ്ണൂർ സ്വദേശിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. തുടർച്ചയായി 42 ദിവസമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി […]

Kerala News

കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി,പേരാമ്പ്ര,നരിപ്പറ്റ സ്വദേശികൾക്ക് ഇന്ന് കോവിഡ്: നരിപ്പറ്റ സ്വദേശി സംസ്ഥാനത്ത് എത്തിയത് പാസ്സെടുക്കാതെ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി (51 വയസ്സ്), പേരാമ്പ്ര (55) സ്വദേശികള്‍, ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. നരിപ്പറ്റ സ്വദേശി പാസ്സെടുക്കാതെ വാളയാർ വഴിയാണ് സംസ്ഥാനത്ത് എത്തിയത്. ഈ സാഹചര്യത്തിൽ അന്ന് പ്രദേശത്ത് കൂട്ടം കൂടിയ ആളുകളിൽ രോഗം പടർന്നിട്ടുണ്ടോ എന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്. ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ […]

Kerala News

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവർ. നാലുപേർ ഇതര സംസ്ഥാനത്തിൽ നിന്നും വന്നവരുമാണ്. നാലുപേർ രോഗമുക്തർ. ആകെ രോഗികളുടെ എണ്ണം 587. വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹോട്സ്പോട്ടുകളുടെ എണ്ണം 22 ആയി വയനാടും കാസർഗോഡും ഇന്ന് രോഗികളില്ല. കോഴിക്കോട് മൂന്നു പേർക്ക് രോഗ ബാധ 2 പേർ കുവൈത്തിൽ നിന്നെത്തിയവർക്കും ഒരാൾ തമിഴ്‍ നാട്ടിൽ നിന്നും വന്നതാണ്. 182 പേരെ ഇന്ന് ആശുപത്രിയിൽ […]

error: Protected Content !!