Local

മൊബൈല്‍ ടവര്‍ റേഡിയേഷനില്‍ നിന്ന് കാന്‍സര്‍, ജനങ്ങളുടെ ആശങ്ക അകറ്റണം; പിടിഎ റഹീം

കുന്നമംഗലം പറക്കുന്നത്ത്തടായില്‍ മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ പ്രസരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നു എന്ന വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക എത്രയും വേഗം അകറ്റണമെന്ന് കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം. നേരത്തെ കുന്ദമംഗലം ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് മനുഷ്യവകാശ കമ്മീഷന്‍ വിഷയത്തില്‍ കേസെടുത്തിരുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ ദാസ് കേസെടുക്കുകയും വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജില്ല കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു. […]

Kerala

സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. രോഗം വന്ന 21 പേര്‍ വിദേശത്തു നിന്നും 7 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം 6 തൃശൂര്‍ 4 തിരുവനന്തപുരം, കണ്ണൂര്‍ 3 , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’ സംസ്ഥാനത്ത് ഇതുവരെ 630 പേര്‍ക്ക് രോഗം […]

Local

നിര്യാതനായി

കുന്നമംഗലം:അരിമ്പൂര് ദേവരാജൻനായർ (70) അന്തരിച്ചു. ഭാര്യ രമണി, മക്കൾ ബൈജു, ബിജു മരുമക്കൾ ഷിജി, നീതു .സഞ്ചയനം വെള്ളിയാഴ്ച്ച

News

ദുരിതാശ്വാസ നിധിയിലെ 961 കോടി പഞ്ചായത്ത് റോഡ് നിര്‍മാണത്തിന് വകമാറ്റി; യൂത്ത് ലീഗ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 961 കോടി പഞ്ചായത്ത് റോഡ് നിര്‍മാണത്തിന് വകമാറ്റിയെന്ന് മുസ്‌ലിം യൂത്ത് ലീഗ്. ഫണ്ട് നല്‍കാന്‍ നിര്‍ദേശിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്നും, ദുരിതാശ്വാസ നിധിയിലെ പണം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നും ഇത് വരെയുള്ള പണം ചിലവഴിച്ചത് സംബന്ധിച്ച് ധവള പത്രം പുറത്തിറക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മലപ്പുറത്ത് ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ താല്‍പര്യത്തിലാണ് പ്രവര്‍ത്തനം. കൊറോണ സാഹചര്യത്തില്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനവും പി.ആര്‍ വര്‍ക്കും മാത്രമാണ് ചെയ്യുന്നത്. […]

Local

പയിമ്പ്രയില്‍ കത്തിക്കരിഞ്ഞയാളുടെ രേഖാചിത്രം പുറത്ത്‌വിട്ട് ക്രൈംബ്രാഞ്ച്

കോഴിക്കോട്; പോലൂര്‍ പയിമ്പ്രയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈം ബ്രാഞ്ച് പുറത്ത് വിട്ടു. മൃതദേഹം പുറത്തെടുത്ത് തലയോട്ടി ശേഖരിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെയാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാചിത്രത്തിലെ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് ക്രൈം ബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഉപകാരപ്രതമായ വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

Local

കുന്ദമംഗലത്ത് വ്യാപാരികൾക്കായി പലിശ രഹിത വായ്പയ്ക്കുള്ള പദ്ധതിയ്ക്ക് തുടക്കമായി

കുന്ദമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതിയും , കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കുമായി സഹകരിച്ച് കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് പലിശരഹിത വായ്പാ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് രാവിലെ 10 മണിക്ക് വ്യാപാരഭവനിൽ ചേർന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം നിയോജക മണ്ഡലം എം എൽ എ , പി ടി എ റഹിം നിർവഹിച്ചു. 50,000 രൂപ വരെ വായ്പ ലഭ്യമാകുന്ന ഈ പദ്ധതികൊണ്ട് വ്യാപാരികൾക്ക് പലിശയിനത്തിൽ യാതൊരു ബാധ്യതതയും ഉണ്ടായിരിക്കുന്നതല്ല. ഇതിനായി […]

Local

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍: 1.68 കോടി രൂപ കൂടി അനുവദിച്ചു

കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ചുവരുന്ന മാതൃകാ പോലീസ് സ്റ്റേഷന് 1.68 കോടി രൂപ കൂടി അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. 1.3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റേയും അനുബന്ധ കാര്യങ്ങളുടേയും ആവശ്യത്തിന് വേണ്ടി 1.05 കോടി രൂപയും കുന്ദമംഗലം ടൗണില്‍ പോലീസ് നിയന്ത്രണത്തില്‍ സര്‍വയലന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിന് 63.5 ലക്ഷം രൂപയുമാണ് […]

Kerala Local

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയ്‌ക്കെതിരെ ഫോർവേഡ് ബ്ലോക്ക് പ്രക്ഷോപം

കോഴിക്കോട് : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന വ്യാപകമായി പ്രക്ഷോപ സമരങ്ങൾ സംഘടിപ്പിച്ചു. ഇതിന്ററെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റി ജില്ലാ ഹെഡ് പോസ്റ്റോഫീസിൽ പ്രക്ഷോപ സമരം സംഘടിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മറ്റി അംഗം ദേവദാസ് കുട്ടമ്പൂർ സമരം ഉദ്ഘാടനം ചെയ്തു. കാർഷിക കടങ്ങൾ എഴുതി തള്ളുക, പ്രവാസികളെയും ഇതര സംസ്ഥാന മലയാളികളെയും നാട്ടിൽ തിരിച്ചെത്തിക്കുക, ക്ഷേമ നിധി കൈപ്പറ്റുന്ന മുഴുവൻ ആളുകൾക്കും പതിനായിരം രൂപ […]

Kerala

പൊതുഗതാഗതമില്ല: ജില്ലക്കകത്ത് ഹ്രസ്വ ദൂര ബസ്സ് സര്‍വീസുകള്‍ക്ക് അനുമതി

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ നടത്താൻ ബസ്സുകൾക്ക് അനുമതി. ഇതോടൊപ്പം ഓട്ടോ, ടാക്സി വാഹനങ്ങൾക്കും, അനുമതി നൽകുന്നതായി ഗതാഗത മന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം യാത്ര. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് യാത്രക്കുള്ള അനുമതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ബസ് ചാർജ് മിനിമം പന്ത്രണ്ട് രൂപയാക്കി നിശ്ചയിച്ചതിൽ നിന്നും കൂട്ടാൻ ശുപാർശ നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മിനിമം ചാർജ് വർധിപിക്കുന്നത് […]

Kerala

നാലാംഘട്ട ലോക്ഡൗണ്‍; കേരളത്തിലെ ഇളവുകള്‍

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ നാലാംഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക് ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവക്കാനും ധാരണയായി . ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കും.എന്നാല്‍ […]

error: Protected Content !!