Local

എസ്എസ്എല്‍സി പ്ലസ് 2 പരീക്ഷകള്‍ നടത്താന്‍ കേന്ദ്രാനുമതി

സംസ്ഥാനസര്‍ക്കാര്‍ എസ്എസ്എല്‍സി പ്ലസ് 2 പരീക്ഷകള്‍ നീട്ടിവെച്ചതിന് പിന്നാലെ പരീഷ നടത്താന്‍ കേന്ദ്രാനുമതി. ഉപാധികളോടെയാണ് അനുമതി നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ നടത്താനാവില്ല. പരീക്ഷ തീയതി സംസ്ഥാനത്തിന് തീരുമാനിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നടത്തും. സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ ബസ് സര്‍വ്വീസും നടത്താനും അനുമതിയുണ്ട്.

Kerala News

മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്ന് തെളിഞ്ഞു : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. കഴിഞ്ഞ ദിവസം സി ബി എസ് സി പരീക്ഷകൾ മാറ്റി വെക്കുകയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കുന്ന കാര്യത്തെ ഗൗനിക്കാതെയാണ് പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പുച്ഛത്തോടെ സംസാരിച്ചതെന്നും വൈകി വന്ന വിവേകത്തിനു നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും വിദ്യാർത്ഥികളുടെ ആരോഗ്യവും കണക്കിലെടുത്താണ് […]

Local

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

കണ്ണൂര്‍ മേലെ ചൊവ്വ എംആര്‍സി റോഡ് സ്വദേശി അനൂപ് (51) കോവിഡ് ബാധിച്ച് മരിച്ചു. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ടെക്‌നീഷ്യന്‍ ആണ്. ഭാര്യ: ജിഷ. മക്കള്‍: പൂജ (മെഡിക്കല്‍ വിദ്യാര്‍ഥിനി, മംഗളൂരു), അശ്വതി.

Local News

ആയിരം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി പന്തീർപാടം ടൗൺ മുസ്ലിം ലീഗ്

കുന്ദമംഗലം: കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ 1000 കുടുംബങ്ങൾക്ക് റംസാൻ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി കുന്ദമംഗലം പന്തീർപാടം ടൗൺ മുസ്ലിം ലീഗ്. 4 ലക്ഷം രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിന്റെ ഉദ്ഘാടനം മുൻ എം എൽ എ യു സി രാമൻ നിർവഹിച്ചു. ലീഗ് പ്രവർത്തകരുടെയും കെ എം സി സി യുടെയും, യൂത്ത് ലീഗിൻ്റെയും സഹായത്തോടെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത് ലോക്ക് ഡൗണിന്റെ തുടക്കത്തിൽ 40 കുടുംബങ്ങൾക്ക് നേരത്തെ മരുന്നെത്തിച്ചു […]

Local

ചാത്തമംഗലം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെല്‍ 300 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ നല്‍കി

ചാത്തമംഗലം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെല്‍ പ്രദേശത്തെ 300കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. വിതരണ ഉല്‍ഘാടനം മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കെ.എം അസ്സയിന്‍ ഹാജിയും കെ.കെ കാദര്‍ സാഹിബും ചേര്‍ന്ന് നിര്‍വഹിച്ചു. ലോക്ക് ഡൌണ്‍ പരിഗണിച്ചു കിറ്റുകള്‍ പ്രദേശത്തെ 300 വീടുകളില്‍ വൈറ്റ് ഗ്വ്ാര്‍ഡും യൂത്ത് ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് എത്തിച്ചു നല്‍കി.

News

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും. വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാനുള്ള ആപ്പ് തയ്യാറാക്കി സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും […]

Kerala News

മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും തുക സർക്കാർ കട്ട് ചെയ്തത് നിയമ സാധ്യതയില്ലാതെ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ശമ്പളം മാറ്റി വെക്കുന്ന നടപടിയിൽ അപാകത. മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും തുക സർക്കാർ കട്ട് ചെയ്യു്യുന്നത് നിയമ സാധ്യതയില്ലാതെ. മനുഷ്യാവകാശ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ യാതൊരു ഇടപെടലുകളും നടത്താൻ പാടില്ലായെന്നു പാർലമെന്റ് പാസ്സാക്കിയ നിയമം നില നിൽക്കെയാണ് കേരള സർക്കാരിന്റെ പുതിയ ഉത്തരവ്. ഉദ്യോഗസ്ഥരുടെ ഒരു വർഷത്തെ ശമ്പളത്തിൽ നിന്നും 30 ശതമാനം കട്ട് ചെയ്തത് എന്നാൽ ഈ തുക എന്ന് നൽകുമെന്നോ തിരിച്ചു നൽകുമെന്നോ ധനകാര്യ (രഹസ്യ )വകുപ്പ് […]

Local

സ്വകാര്യ ബസുകളും ഉടനെ സര്‍വീസ് പുനരാരംഭിക്കും; ഗതാഗത മന്ത്രി

സംസ്ഥാനത്ത് സ്വകാര്യ ബസുകളും ഉടനെ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ സാവകാശം നല്‍കും. ജില്ലകള്‍ക്കുള്ളില്‍ രാവിലെ ഏഴുമുതല്‍ രാത്രി എഴുവരെയാണ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചത്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.

Local

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു

കുന്ദമംഗലം : വരട്യാക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലില്‍ ഇന്റര്‍ സ്റ്റേറ്റ് കോറണ്ടയിനില്‍ കഴിയുന്ന വ്യക്തി കോറണ്ടയിന്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഫയര്‍ ഓഫീസര്‍ KP ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി ..

Kerala Local Trending

കുന്ദമംഗലം മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണത്തിന് 83 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പുനരുദ്ധാരണം നടത്താന്‍ ബാക്കിയുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, കള്‍വര്‍ട്ടുകളും കാനകളും നിര്‍മ്മിക്കുന്നതിനും 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. പടനിലം കളരിക്കണ്ടി റോഡ് റീടാറിംഗ് – 25 ലക്ഷം, കുന്ദമംഗലം പെരിങ്ങളം റോഡ് പുനരുദ്ധാരണം – 5 ലക്ഷം, ഈസ്റ്റ് മലയമ്മ ടൗണില്‍ ഡ്രൈനേജ് നിര്‍മ്മാണം – 10 ലക്ഷം, പണ്ടാരപറമ്പ പന്തീര്‍പ്പാടം റോഡില്‍ കള്‍വര്‍ട്ടും ഡ്രൈനേജും – 18 ലക്ഷം, പഴയ മാവൂര്‍ റോഡില്‍ ആനക്കുഴിക്കര കള്‍വര്‍ട്ട് […]

error: Protected Content !!