Local News

250 രോഗികൾക്ക് ഡയാലിസിസിനാവിശ്യമായ തുക കൈമാറി അരിയിൽ റിഷാൽ (ഷാലു ) മാതൃകയാണ് ഈ യുവാവ്

കോഴിക്കോട് : ദുരിതമനുഭവിക്കുന്ന 250 വൃക്ക രോഗികൾക്ക് ഡയാലിസിസിനാവിശ്യമായ തുക കൈമാറി കുന്ദമംഗലം അരിയിൽ റിഷാൽ മാതൃകയായി. നിലവിലെ കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന കൂട്ടത്തിലാണ് ഈ രോഗികളും. ഏത് രീതിയിലെല്ലാം ഇത്തരം ആളുകൾക്ക് സഹായം എത്തിക്കാൻ സാധ്യമാകുമോ അത്തരത്തിലെല്ലാം സഹായിക്കാനുള്ള ഒരുക്കത്തിലുമാണ് റിഷാൽ ലോക്ക് ഡൌൺ കാലത്ത് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് അരിയിൽ എന്ന തന്റെ വീട്ടിൽ നിന്നും കിറ്റുകൾ വിതരണം ചെയ്തും മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന […]

Local

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

കുന്ദമംഗലം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനം കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സദ്ഭാവന പ്രതിജ്ഞ ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി എ.ഹരിദാസന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് സി പി രമേശന്‍, സുബ്രഹ്മണ്യന്‍ കോണിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

National

വിമാനയാത്രക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്കുള്ള പൊതുനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്നലെ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25ന് ആരംഭിക്കുമെന്ന് അറിയിച്ചത്. വിമാന യാത്രികര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങള്‍ ധരിച്ച് മാത്രമേ വിമാനത്താവളങ്ങളില്‍ എത്താന്‍ പാടുള്ളൂ, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ യാത്ര ഒഴിവാക്കണം, ഉയര്‍ന്ന ശരീരോഷ്മാവ് ഉള്ള യാത്രക്കാരെ എയര്‍പോര്‍ട്ട് ടെര്‍മിനലിനകത്തേക്ക് […]

Kerala News

മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ കോവിഡ് രോഗികളുടെ വിശദാംശങ്ങൾ സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡിലേക്ക് മാറ്റിയതായി ഹൈകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി. സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്‌വെയർ അപ്‌ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇക്കാര്യത്തിന് വേണ്ടി മാത്രമായിരിക്കും കമ്പനിയെ ഇനി ഉപയോഗപെടുത്തുക. സ്‌പ്രിങ്ക്‌‌ളർ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ പൂർണമായും സി ഡിറ്റിന്റെ കീഴിലേക്ക് മാറ്റിയതായും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിർമിച്ച് നൽകാൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയെങ്കിലും […]

Kerala News

സീസണുകൾ നഷ്ടപ്പെട്ടു എന്ത് ചെയ്യണമെന്നറിയാതെ വസ്ത്ര വ്യാപാര മേഖല പ്രമുഖ വ്യവസായി പി പി മുകുന്ദനുമായി അഭിമുഖം

കോഴിക്കോട് : ലോക്ക് ഡൌൺ ഇളവുകൾ നൽകിയതിന്റെ ഭാഗമായി സംസ്ഥാനത്തെ തുണി കടകൾ തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും വസ്ത്ര വ്യവസായത്തിന് ഏറ്റ തിരിച്ചടി കനത്തതെന്നും എങ്ങനെ തിരിച്ചു വരുമെന്നുമുള്ള ആശങ്കയും പ്രകടിപ്പിക്കുകയാണ് കോഴിക്കോട് ജില്ലയിലേ പ്രമുഖ വ്യവസായി കാലിക്കറ്റ് സിൽക്‌സ് ഉടമ യും കോഴിക്കോട്് തുണി കച്ചവട സംഘംം പ്രസിഡണ്ടുംുംും കൂടിയാണ്ടി പി പി മുകുന്ദൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കണമെന്നും ഇല്ലാത്ത പക്ഷം വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടി ഏൽക്കുമെന്നും കുന്ദമംഗലം ന്യുസ് ഡോട്ട് […]

Local

കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശ്ശേരി വീട്ടില്‍ വിശ്വനാഥന്‍, വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ ഉത്തരയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്. രാവിലെ ഉത്തരയെ വിളിച്ചിട്ട് ഉണരാതായതോടെ വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടന്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. യുവതിക്കൊപ്പം അതേ മുറിയില്‍ മറ്റൊരു കട്ടിലില്‍ ഉറങ്ങിക്കിടന്ന മകനും ഭര്‍ത്താവും പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടു ഒരു മാസം […]

Local

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തി

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തി. കോവിഡിന്റെ സാമൂഹ്യവ്യാപനം കുന്ദമംഗലത്ത് നടന്നിട്ടുണ്ടോ എന്നറിയുവാന്‍ വേണ്ടിയാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. ലോറി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ്, പോലീസുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവരില്‍ നിന്നും 50 പേരെ തിരഞ്ഞെടുത്ത് ആണ് ടെസ്റ്റ് നടത്തിയത്. ഇൗ പരിശോധനയുടെ അടിസ്ഥാനത്തില്‍ പഠനവിധേയമാക്കുകയും ആവശ്യമെങ്കില്‍ ചികിത്സക്കും തുടര്‍പരിശോധനക്കും വിധേയമാക്കും. കോഴിക്കോട് ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ടെസ്റ്റ് നടക്കുന്നുണ്ട്.

Local

കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം നടത്തി

കുന്ദമംഗലം; കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുന്ദമംഗലം ടൗണിലുള്ള വാര്‍ഡുകളിലെ 800 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. അരി, നെയ്യ്, സേമ്യം, അണ്ടിപ്പരിപ്പ്, മുന്തിരി, പപ്പടം, പച്ചക്കറികള്‍, തുടങ്ങി പെരുന്നാളിനാവശ്യമുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്. കിറ്റ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ച് നല്‍കി. പരേതനായ പി.കെ ഇബ്രാഹിമിന്റെ സ്മരണാര്‍ത്ഥം കുന്ദമംഗലത്തെ ഓട്ടോ തഴിലാളികളുടെ 50 ഓളം കുടുംബങ്ങള്‍ക്കും കിറ്റ് നല്‍കി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സിഎച്ച് […]

Kerala

ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനം

ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനം എത്തും. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് ഇന്നത്തെ സര്‍വ്വീസുകള്‍. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകീട്ട് മൂന്നു മണിക്കാണ് പുറപ്പെടുക. ദോഹ-കൊച്ചി ഉച്ചയ്ക്ക് രണ്ടിനും മസ്‌കറ്റ്-കോഴിക്കോട് രാവിലെ 11.25-നും സര്‍വ്വീസ് നടത്തും.

Kerala

കോവിഡ് പോരാട്ടത്തിന് കരുത്ത് ലിനിയെ പോലുള്ള ആരോഗ്യപ്രവര്‍ത്തകര്‍; ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് പോരാട്ടത്തിന് കരുത്തെന്ന് മുഖ്യമന്ത്രി. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയ ലിനി സിസ്റ്ററെ അനുസ്മരിച്ച് മുഖ്യമന്ത്രി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ഫെയ്‌സ് ബുക്ക് പോസ്റ്റ് ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന […]

error: Protected Content !!