Local

കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം നടത്തി

കുന്ദമംഗലം; കുന്ദമംഗലം ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുന്ദമംഗലം ടൗണിലുള്ള വാര്‍ഡുകളിലെ 800 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. അരി, നെയ്യ്, സേമ്യം, അണ്ടിപ്പരിപ്പ്, മുന്തിരി, പപ്പടം, പച്ചക്കറികള്‍, തുടങ്ങി പെരുന്നാളിനാവശ്യമുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്. കിറ്റ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ച് നല്‍കി. പരേതനായ പി.കെ ഇബ്രാഹിമിന്റെ സ്മരണാര്‍ത്ഥം കുന്ദമംഗലത്തെ ഓട്ടോ തഴിലാളികളുടെ 50 ഓളം കുടുംബങ്ങള്‍ക്കും കിറ്റ് നല്‍കി.

കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സിഎച്ച് സെന്റര്‍ സെക്രട്ടറി അരിയില്‍ മൊയ്തീൻ ഹാജി എസ്.ടി.യു ഓട്ടോ തൊഴിലാളി കുന്ദമംഗലം സെക്രട്ടറി ഉസ്മാന് കൈമാറി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ അമീന്‍ അദ്ധ്യത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി മുഹമ്മദലി സ്വാഗതം പറഞ്ഞു. ട്രഷറര്‍ നിസാര്‍ പറ്റാട്ട് നന്ദിയും പറഞ്ഞു. എന്‍. സദക്കത്തുള്ള, മെമ്പർ എം.വി ബൈജു ,ഐ. മുഹമ്മദ് കോയ, എന്‍. കെ സഫീര്‍, എന്‍.എം യൂസഫ്, റിഷാദ് കന്ദമംഗലം സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!