Kerala

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് പേര്‍ക്ക്. കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. രണ്ടുപേര്‍ രോഗമുക്തി നേടി.ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി.

Local

98 പേരുമായ് പാക് വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു

പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്തു തകര്‍ന്നു. ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന എയര്‍ബസ് പികെ-303 വിമാനമാണു ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായി ജനവാസ കേന്ദ്രമായ ജിന്ന ഗാര്‍ഡന്‍ പ്രദേശത്തു തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. 91 യാത്രാക്കാരും വിമാന ജീവനക്കാരും ഉള്‍പ്പെടെ 98 പേരാണ് ഉണ്ടായിരുന്നതെന്നാണു ലഭിക്കുന്ന വിവരം. അപകട സ്ഥലത്തു പാക്കിസ്ഥാന്‍ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്. നിരവധി വീടുകള്‍ക്കു കേടുപാടുണ്ടായതായാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം […]

Local

റംസാന്‍ കിറ്റ് വിതരണം ചെയ്തു

മനുഷ്യാവകാശ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ സിസ്റ്റര്‍ ലിനി പുരസ്‌ക്കാര ജേതാവുമായ നൗഷാദ് തെക്കയില്‍ കുന്നമംഗലം യൂനിറ്റിലെ ക്ലര്‍ക്കുമാര്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. കിറ്റ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ: ടി.പി. ജുനൈദ് വിതരണം ചെയ്തു. ചടങ്ങില്‍ കെ.എ.സി.എ യൂനിറ്റ് പ്രസി: കെ.കെ.സോമന്‍, സെക്ര: എം.കെ. ഇമ്പിച്ചിക്കോയ, സ്റ്റേറ്റ് കൗണ്‍സിലംഗം കെ.ചന്ദ്രന്‍ , ഷിഹാബ് പാലക്കല്‍, ഗിരീശന്‍ ചേരിഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.കെ.എ.സി.എ കോഴിക്കോട് ജില്ലാ സെക്രട്ടറി എ. സുരാജ് വീഡിയോ കോള്‍ വഴി ആശംസകള്‍ […]

Local

പിറന്നാള്‍ ദിനത്തില്‍ നിര്‍ധനരായവര്‍ക്ക് കിറ്റ് നല്‍കി അഞ്ച് വയസ്സ്‌കാരന്‍

പിറന്നാള്‍ ദിനത്തില്‍ സൈക്കിളും വാച്ചും വാങ്ങാന്‍ കരുതിവെച്ച പണം ഉപയോഗിച്ച് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി അഞ്ചു വയസുകാരന്‍ മാത്യകയായി. കുന്ദമംഗലം മുറിയാല്‍ അജ്‌നാസ് എന്ന 5 വയസുകാരനാണ് തന്റെ 5-ാം പിറന്നാളിന് ഈ മാതൃക പ്രവര്‍ത്തനം ചെയ്തത്.മുറിയനാല്‍ ടി. കബീറിന്റെയും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ സൗദയുടെയും മകനായ അജ്‌നാസ് പതിമംഗലം UKG വിദ്യാര്‍ത്ഥിയാണ്. തന്റെ ആഗ്രഹം തന്റെ മാതാപിതക്കളോട് പറഞ്ഞപ്പോള്‍ ഇരുവരും പ്രോത്സാഹനം നല്‍കി .

Local

കെ.എം.സി.സി പെരുന്നാളിനോടനുബന്ധിച്ച് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മാംസകിറ്റ് വിതരണം ചെയ്തു.

കുന്ദമംഗലം ടൗണ്‍ കെ.എം.സി.സി പെരുന്നാളിനോടനുബന്ധിച്ച് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മാംസകിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അരിയില്‍ അലവി വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിറ്റ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ പ്രദേശത്തെ വീടുകളില്‍ എത്തിച്ച് നല്‍കി. കുന്ദമംഗലം ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍. സദക്കത്തുള്ള, ജനറല്‍ സെക്രട്ടറി എം.കെ സഫീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കണിയാറക്കല്‍ മൊയ്ദീന്‍ കോയ, എന്‍.എം യൂസഫ്, 23ാ ം വാര്‍ഡ് മെമ്പര്‍ എം. […]

Local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ കൈമാറി

രണ്ടാം ക്ലാസുകാരിയുടെ ചിത്രം: ഓണ്‍ലൈന്‍ ലേലത്തില്‍ കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശിവഗാമി എന്ന രണ്ടാം ക്ലാസുകാരി വലിയ ആവേശത്തിലാണ് രക്ഷിതാക്കള്‍ക്കൊപ്പം പി.ടി.എ റഹീം എം.എല്‍.എയുടെ അടുത്തെത്തിയത്. താന്‍ വരച്ച ചിത്രം ഓണ്‍ലൈന്‍ ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയ 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് എം.എല്‍.എയെ ഏല്‍പ്പിക്കുവാനായി. 23×17 ഇഞ്ച് വലിപ്പത്തില്‍ കാന്‍വാസില്‍ അക്വാലിക് കളറുപയോഗിച്ചാണ് ആമിയെന്ന് വിളിപ്പേരുള്ള ശിവഗാമി ചിത്രം വരച്ചത്. മുക്കത്തുള്ള ഒരു കലാസ്വാദകനാണ് ഇത് ലേലത്തിലെടുത്തത്. എം.ഇ.എസ് രാജാ റസിഡന്‍ഷ്യല്‍ […]

Local

ബിജെപി പ്രതിഷേധ ധര്‍ണ സമരം നടത്തി

കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് ക്വാറന്റൈനില്‍ ഉള്ള രോഗികളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും കുന്നമംഗലം കമ്മ്യൂണിറ്റി കിച്ചെനുമായായി ബന്ധപ്പെട്ട് കിട്ടിയ സംഭാവനകള്‍ അടക്കം അഴിമതി നടത്തിയെന്നും ഉള്ള ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബിജെപി കുന്നമംഗലം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ സമരം നടത്തി. ജില്ലാ സെക്രട്ടറി ടി ചക്രയുധന് ഉദ്ഘടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ നവീന്‍ കുമാര്‍ സ്വാഗതവും, ഏരിയ പ്രസി: വി മുരളീധരന്‍ അധ്യക്ഷതയും വഹിച്ചു. ജയപ്രകാശ് നന്ദി […]

Local

ഗതാഗതം നിരോധനം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി – വരട്ട്യാക്കല്‍ – സിഡബ്ല്യൂആര്‍ഡിഎം റോഡില്‍ പെരിങ്ങളം ടൗണില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 22) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Local

കുന്ദമംഗലത്തെ ലൈറ്റ് ആൻഡ് സൗണ്ടസ് പ്രവർത്തകർക്ക് കിറ്റ് വിതരണം നടത്തി എൽ എസ് ഡബ്ല്യ കെ

കുന്ദമംഗലം : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം പരിപാടി സംഘടിപ്പിച്ചു . നേരത്തെ ഒരു ഘട്ടം പ്രവർത്തകർക്ക് സഹായം എത്തിച്ചു നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട പലവ്യഞ്ജന കിറ്റ് വിതരണമാണ് സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന വിഭാഗത്തിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ടസ് ഓപ്പറേറ്റർ. നിലവിൽ ഫെബ്രുവരി മുതൽ മെയ് വരെയാണ് […]

Kerala

ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം; ആരോഗ്യമന്ത്രി

ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നേരത്തെ ആഭ്യന്തര വിമാനത്തിലെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണ്ട […]

error: Protected Content !!