Local

98 പേരുമായ് പാക് വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു

പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്തു തകര്‍ന്നു. ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന എയര്‍ബസ് പികെ-303 വിമാനമാണു ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായി ജനവാസ കേന്ദ്രമായ ജിന്ന ഗാര്‍ഡന്‍ പ്രദേശത്തു തകര്‍ന്നു വീണത്.

ലാന്‍ഡിങ്ങിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. 91 യാത്രാക്കാരും വിമാന ജീവനക്കാരും ഉള്‍പ്പെടെ 98 പേരാണ് ഉണ്ടായിരുന്നതെന്നാണു ലഭിക്കുന്ന വിവരം. അപകട സ്ഥലത്തു പാക്കിസ്ഥാന്‍ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്. നിരവധി വീടുകള്‍ക്കു കേടുപാടുണ്ടായതായാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!