Local

സഹോദര സമുദായാംഗങ്ങള്‍ക്ക് പായസ കിറ്റുകള്‍ നല്‍കി വാര്‍ഡ് മെമ്പര്‍

കുന്നമംഗലം: ‘അതിജീവനത്തിന്റെ നാള്‍ വഴികളില്‍ സസ്‌നേഹം’ എന്ന പേരില്‍ വാര്‍ഡിലെ മുഴുവന്‍ സഹോദര സമുദായാംഗങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പായസ കിറ്റു കള്‍ നല്‍കി. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ. കെ. ഷൌക്കത്തലിയാണ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച് കിറ്റുകള്‍ വീട്ടിലെത്തിച്ചു നല്‍കിയത്. ആംബ്രമ്മല്‍ രായിപെണ്ണിനു നല്‍കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി എ. ഷമീര്‍. സി. റസാക്ക്, നൗഷാദ് തെക്കയില്‍, പി. ഹരിദാസന്‍ മാസ്റ്റര്‍, എ. […]

Local

വിദ്യാർത്ഥി നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കോഴിക്കോട് : പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആസിഫ് തൻഹയടക്കമുള്ള വിദ്യാർത്ഥി നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. മാവൂർ റോഡിൽ നിന്നാരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ല വൈസ് പ്രസിഡന്റ് സജീർ ടി സി ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ […]

Kerala

എസ്എസ്എൽസി പ്ലസ് ടു പരീക്ഷ: കുട്ടികൾക്കുള്ള മുഖാവരണം വീട്ടിലെത്തിക്കും

കോഴിക്കോട് : എസ്.എസ്.എൽ.സി പ്ലസ്ടു, വി.എച്ച്.എസ്.സി. പരീക്ഷയെഴുതുന്ന കുട്ടികൾക്കുള്ള മുഖാവരണവും യാത്രയിലും പരീക്ഷാകേന്ദ്രങ്ങളിലും പാലിക്കേണ്ട സുരക്ഷാനിർദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ചുനൽകും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ്സമിതികൾ വഴിയാണ് ഇവ വീട്ടിലെത്തിക്കുക. കുടുംബശ്രീപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ സഹായവുംതേടും പരീക്ഷയെഴുതുന്ന കുട്ടികൾ സ്കൂളിലെത്തുമ്പോൾ മുഖാവരണം നൽകാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കുന്ന മാർഗനിർദേശങ്ങൾ അച്ചടിച്ചുവീട്ടിലെത്തിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.പരീക്ഷാദിവസങ്ങളിൽ സ്കൂൾകവാടത്തിൽവെച്ച് എല്ലാവർക്കും സാനിറ്റൈസർ നൽകാനും കുട്ടികൾ കൂട്ടംകൂടാതെ സൂക്ഷിക്കാനും എസ്.എസ്.കെ. ജീവനക്കാരെ ചുമതലപ്പെടുത്തി. ട്രെയിനർ, ക്ലസ്റ്റർ കോഓർഡിനേറ്റർ, റിസോഴ്‌സ് അധ്യാപകർ എന്നിവർക്കാണ് […]

International

കോവിഡ് പ്രതിരോധ വാക്‌സിന്‍; ആദ്യഘട്ടം വിജയകരമെന്ന് ചൈന

കോവിഡ് 19 വൈറസ് രോഗപ്രതിരോധത്തിന് വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന. 108 പേരില്‍ പ്രഥമ പരീക്ഷണം നടത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കി. ആദ്യ ഘട്ട പരീക്ഷണത്തിന്റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. വാക്‌സിന്‍ പൂര്‍ണ്ണ വിജയമെന്ന് പറയാന്‍ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ചൈനീസ് അക്കാദമി ഓഫ് എന്‍ജിനിയറിംഗ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ബയോളജി പ്രൊഫസറുമായ ഷെന്‍ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് […]

News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്ത് രണ്ടു ദിവസങ്ങളിലായി തുടർച്ചയായി കോവിഡ് രോഗബാധതരുടെ എണ്ണം 6000 കടന്നു. നിലവിലെ സാഹചര്യം ആശങ്ക ഉയർത്തുന്നുണ്ട്. അതിവേഗത്തിലാണ് വ്യാപനം നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,25,101 ആയി. മരണ നിരക്കിലും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധനവ് കാണുന്നുണ്ട് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 137 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 3720 ആയി. മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നില്‍ […]

Local

പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു അഡ്വ.ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേത്യത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ,പുറത്തും പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.ജീവനോടു കൂടിയ കോഴി, പെരുന്നാള്‍ കുട്ടിക്കുപ്പായം, പെരുന്നാള്‍ സമ്മാനമായി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, കുട്ടികള്‍ക്ക് പെരുന്നാള്‍ പൈസ, അരിയും, പച്ചക്കറിയും തുടങ്ങിയതാണ് പെരുന്നാള്‍ കിറ്റ്. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: പി.എം നിയാസ് മുഖ്യാത്ഥിയായിരുന്നു.സി.ടി ചേക്കുട്ടി, ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു. പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്ത് പി.എഫ്.സി […]

Trending

ജില്ലാ കളക്ടറുടെ കോഴിക്കോട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് മെയ് 26 ന്

പങ്കെടുക്കാന്‍ 25 നകം അക്ഷയ കേന്ദ്രം വഴി രജിസ്‌ട്രേഷന്‍ നടത്തണം ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് തലത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് കോവിഡ് 19 സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തും. കോഴിക്കോട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് കോഴിക്കോട് താലൂക്ക് തലത്തില്‍ മെയ് 26 ന് രാവിലെ 9.30 മുതല്‍ നടക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവിധ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും […]

Local

പരീക്ഷാര്‍ത്ഥികള്‍ക്കായി മാസ്‌കുകള്‍ സമര്‍പ്പിച്ചു

കുന്ദമംഗലം: നാഷണല്‍ സര്‍വീസ് സ്‌കീം (NSS) സംസ്ഥാന തലത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി നടപ്പാക്കുന്ന 10 ലക്ഷം മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എന്‍ എസ് എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ ഒന്നേകാല്‍ ലക്ഷം മാസ്‌കുകള്‍ തയ്യാറാക്കി. കുന്ദമംഗലത്തു നടന്ന ലളിതമായ ചടങ്ങില്‍ അഡ്വ.പിടിഎ റഹീം എംഎല്‍എ എന്‍.എസ്.എസ് ഭാരവാഹികളില്‍ നിന്നു മാസ്‌ക് ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ മിനി എ.പി, സുധാകരന്‍, പ്രോഗ്രാം ഓഫീസര്‍മാരായ കൃഷ്ണന്‍ ഒ.പി, സില്ലി, ലീഡര്‍ ജവാദ് എം. എന്നിവര്‍ […]

Kerala National News

കുന്ദമംഗലം ന്യൂസ് ഡോട് കോം പരമ്പര കോവിഡ് കാലവും മാധ്യമ പ്രവർത്തനവും പ്രമുഖ മാധ്യമ പ്രവർത്തകർ സംസാരിക്കുന്നു

സംസ്ഥാനത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ നിലവിലെ സാഹചര്യം വിലയിരുത്തി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ പ്രത്യേക പരിപാടിയുടെ ആദ്യ ഘട്ടമാണിത് ” കോവിഡ് കാലവും മാധ്യമ പ്രവർത്തനവും” എന്ന വിഷയത്തിൽ തയ്യാറാക്കുന്ന പരമ്പരയുടെ ഭാഗമായി പ്രശസ്ത മാധ്യമ പ്രവർത്തകർ അവരുടെ ആശങ്കളും പ്രതീക്ഷകളും പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നു . രണ്ടാം ഘട്ടം നാളെ പ്രസിദ്ധീകരിക്കുന്നതാണ്. ഇന്ന് ജോണി ലൂക്കോസ് ന്യൂസ് ഡയറക്ടർ മനോരമ ന്യൂസ്, ഒ അബ്ദുറഹ്മാൻ ഗ്രൂപ്പ് എഡിറ്റർ മാധ്യമം & മീഡിയ […]

Local

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന : 150 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു; പ്രതി കള്‍ക്കായി അന്വേഷണം ഊര്‍ജിതം

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡില്‍ കോഴിക്കോട് മൊകവൂര്‍് കൈപ്പുറത്ത് ് പ്ലാസ്റ്റിക്ക് ബാരലുകളില്‍ സൂക്ഷിച്ച നിലയില്‍ 150 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി.ചേളന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തു.സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീന്‍ദയാല്‍, […]

error: Protected Content !!