News

പ്രവാസികളുടെ കോറന്റീന്‍ ചെലവ് വഹിക്കാമെന്നേറ്റ് കുന്ദമംഗലം, പെരുവയല്‍ പഞ്ചായത്തുകള്‍

നാട്ടിലെത്തുന്ന പ്രവാസികളുടെ കോറന്റീന്‍ ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് കുന്ദമംഗലം പെരുവയല്‍ എന്നീ പഞ്ചായത്തുകള്‍. തനത് ഫണ്ട് ചിലവഴിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെങ്കില്‍ പഞ്ചായത്ത് തയ്യാറാണെന്ന് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികളുടെ കോറന്റീന്‍ ചെലവ് വഹിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ ചെലവ് ഏറ്റെടുക്കാമെന്ന് പെരുവയല്‍ ഗ്രാമ പഞ്ചായത്തും പ്രഖ്യാപിച്ചപ. പ്രസിഡണ്ട് വൈ.വി. ശാന്തയാണ് കോറന്റീന്‍ ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് ഇ മെയില്‍ അയച്ചത്. ഇതിനായി പഞ്ചായത്തിന്റെ തനത് ഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക […]

Local

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുള 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ തമിഴ്നാട് […]

Local

ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായി ആര്‍. ശ്രീലേഖ

കേരളത്തില്‍ ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായി ആര്‍. ശ്രീലേഖ ചുമതലയേല്‍ക്കും. ഫയര്‍ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡിക്കും ആര്‍ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ ശ്രീലേഖ വിരമിക്കും.

Local

മാവൂര്‍ പഞ്ചായത്തില്‍ ആര്‍ജ്ജവം 2020 നു തുടക്കമായി

സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ ഒരുലക്ഷം അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന ആര്‍ജ്ജവം 2020 പദ്ധതിക്കു മാവൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തരിശു ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ സ്വതന്ത്ര കര്‍ഷക സംഘം മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം പി അഹമ്മദ് സാഹിബ് മുസ്ലിം ലീഗ് […]

Kerala

പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും

മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന […]

News

ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെച്ചേക്കും; ഐപിഎല്‍ ഒക്ടോബറില്‍ നടക്കാന്‍ സാധ്യത

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെച്ചേക്കും. വ്യാഴാഴ്ച നിര്‍ണായകമായ ഐ.സി.സി ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഒക്ടോബറില്‍ ഐപി.എല്‍ നടക്കാനുള്ള സാധ്യത തെളിഞ്ഞു. ലോകകപ്പ് മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന ഐ.സി.സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായെന്നാണ് സൂചന. വ്യാഴാഴ്ച ചേരുന്ന ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ട്വന്റി 20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്ടോബര്‍ – നവംബര്‍ സമയത്ത് ഐ.പി.എല്‍ നടത്താനുമാണ് ധാരണമായിരിക്കുന്നത് […]

News

ഭക്ഷണത്തിന് പോലും വകയില്ലാത്തവര്‍ എങ്ങനെ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയും;പി.കെ കുഞ്ഞാലിക്കുട്ടി

ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും വകയില്ലാതെ പിരിവെടുത്ത് ടിക്കറ്റെടുത്ത് നാട്ടില്‍ വരുന്നവര്‍ എങ്ങനെ നാട്ടിലെത്തി സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍ക്കാറിന് അതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പറയണം. സഹായിക്കാന്‍ പല സംഘടനകളും ഉണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആറു മാസത്തെ ശമ്പളം കൊടുക്കുമെന്ന് ലോക കേരള സഭയുടെ സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ബജറ്റ് വിഹിതമായും സ്പെഷ്യല്‍ ഫണ്ടായും സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം പണം നല്‍കിയിട്ടുണ്ട്. ആളുകള്‍ സംഭാവനയായും പണം […]

International

കോവിഡ് 19; അമേരിക്കയില്‍ സ്ഥിതി ഗുരുതരം, മരണം ഒരു ലക്ഷം കടന്നു

കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മാത്രം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്. ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. അതേ സമയം തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ബ്രസീലില്‍ മരിച്ചത്. ഇന്നലെ മാത്രം 15691 പേര്‍ ബ്രസീലില്‍ പുതുതായി രോഗബാധിതരായി. അതേ സമയം അമേരിക്കയില്‍ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.അമേരിക്ക കഴിഞ്ഞാല്‍ […]

Kerala

ബവ് ക്യൂ ആപ്പ് ഇന്ന് പ്ലേസ്റ്റോറില്‍; മദ്യവില്‍പ്പന നാളെ മുതല്‍

സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ മുതല്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ‘ബവ് ക്യൂ’ മൊബൈല്‍ ആപ്ലിക്കേഷന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം. ബവ് ക്യൂ ആപ്പ് ഇന്ന് തയാറാകും. ഉച്ച കഴിഞ്ഞ് പ്ലേ സ്റ്റോറിലെത്തുമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. മദ്യവിതരണത്തിന്റെ തയാറെടുപ്പുകള്‍ വിശദീകരിക്കാന്‍ 3.30ന് എക്‌സൈസ് മന്ത്രി പത്രസമ്മേളനം വിളിച്ചു. ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍നിന്ന് 50 പേര്‍ക്കു മദ്യം വിതരണം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ഒരു ദിവസം 4.8ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്യാനാണ് […]

Local

സർക്കാർ മേനി പറച്ചിൽ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി യു സി രാമൻ

കോഴിക്കോട് : മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് വിദ്യാർത്ഥികളെ നിർബന്ധിച്ച് പരീക്ഷയെഴുതിക്കുകയാണ് കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് കുന്ദമംഗലം മുൻ എം എൽ എ യു സി രാമൻ . ഇത്രയും വെല്ലുവിളികൾ നിറഞ്ഞ കൊറോണക്കാലത്ത് വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും സമ്മർദ്ധത്തിലാക്കി അപായപ്പെടുത്തുകയാണ് പിണറായി സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു. നിരന്തരം മാറ്റിവയ്ക്കപ്പെട്ട പരീക്ഷകൾക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയെന്ന് മേനി നടിച്ച സർക്കാർ വിദ്യാർത്ഥികളെയും. രക്ഷിതാക്കളെയും അപമാനിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി മൂന്ന് ലെയർ മാസ്ക്ക് എന്ന […]

error: Protected Content !!