International

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു

ഗള്‍ഫില്‍ കൊറോണവൈറസ് രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. മരണ സംഖ്യ 900 പിന്നിട്ടു. സൗദി അറേബ്യയിലാണ് രോഗബാധിതരേറെയും. 80,000- ത്തോളം അടുത്തിരിക്കുകയാണ് കൊറോണ രോഗികളുടെ എണ്ണം.മരണ സംഖ്യ 425 ആയി. ഖത്തറില്‍ അരലക്ഷത്തിനടുത്താണ് കൊവിഡ് 19 രോഗികള്‍. മരണ സംഖ്യ 30. 32,000ഓളം രോഗികളുള്ള യുഎഇയാണ് സൗദി അറേബ്യ കഴിഞ്ഞാല്‍ ഗള്‍ഫില്‍ ഏറ്റവുമധികം കൊറോണ മരണം നടന്ന രാജ്യം. 255 പേര്‍ക്കാണ് കൊറോണ വൈറസില്‍ ഇതിനകം ജീവന്‍ നഷ്ടമായത്. 175 പേര്‍ക്ക് ജീവന്‍ നഷ്ടമായ കുവൈറ്റില്‍ […]

National News

ഇന്ത്യയിൽ കോവിഡ് : 24 മണിക്കൂറിനിടെ 6566 പുതിയ കേസുകൾ മരണം 194

ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തടരുന്നു.24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും 194 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകൾ 1,58,333 ആയി. 86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേർ രോഗമുക്തി നേടി. തമിഴ്‌നാട്ടിൽ 817 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ 18,545 ആയി. മരണം 133 ആയി ഉയർന്നു. ഗുജറാത്തിൽ 376 പുതിയ കേസുകളും 23 മരണവും റിപ്പോർട്ട് ചെയ്തു. ആകെ […]

Kerala

ജൂണ്‍ ഒന്നിനു തന്നെ മണ്‍സൂണ്‍ ആരംഭിക്കും;കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ജൂണ്‍ ഒന്നിനു തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ മാലിദ്വീപിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇതിനോടകം മണ്‍സൂണ്‍ മഴ ആരംഭിച്ചിട്ടുണ്ട്. വരുന്ന 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. അതേസമയം കേരളത്തിലും മാഹിയിലും മെയ് 28നും മെയ് 29നും ഇടിയോടു കൂടിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് ഒറ്റപ്പെട്ട […]

Kerala News

മദ്യഷാപ്പുകൾക്കു കാണിക്കുന്ന പരിഗണന ആരാധനാലയങ്ങളോടും കാണിക്കണം : കെ മുരളീധരൻ

കോഴിക്കോട്: സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വടകര എം പി യുമായ കെ. മുരളീധരന്‍ കള്ളുകുടിയന്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും, മദ്യഷാപ്പുകൾ തുറക്കുമ്പോൾ ലംഘിക്കപെടാത്ത സാമൂഹിക അകലം ആരാധനാലയങ്ങൾ തുറന്നാൽ ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്.

Local

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകും; ഇ.പി ജയരാജന്‍

കോവിഡ് 19 ന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ഇ.പി. ജയരാജന്‍. കണ്ണൂരില്‍ സാമൂഹ വ്യാപനത്തിന് സാധ്യത കൂടുതലാണെന്നും ഈ നില തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിയായ ആസിയയ്ക്ക് അസുഖം പകര്‍ന്നത് തലശേരി മാര്‍ക്കറ്റിലെ തൊഴിലാളിയായ ഭര്‍ത്താവില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കണ്ണൂര്‍ സബ്ജയിലിലെ റിമാന്‍ഡ് പ്രതികള്‍ക്കും രോഗം പകര്‍ന്നത് എവിടെ […]

Local

കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ത്തി വെക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ തീരുമാനം

കോവിഡ്-19 ചികിത്സയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തി വെക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ തീരുമാനം. മലമ്പനിയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്നിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആഗോള ഉപയോഗം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനം വ്യക്തമാക്കിയത്. നേരത്തെയുള്ള പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചില രോഗികളില്‍ ഫലം കണ്ടതിനെ തുടര്‍ന്ന് ഈ മരുന്ന് കോവിഡ് ചികിത്സയില്‍ ഉപയോഗപ്പെടുത്താന്‍ മിക്ക രാജ്യങ്ങളും അനുമതി നല്‍കിയിരുന്നു. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് ഉപേക്ഷിക്കാന്‍ […]

Kerala

കൊലപ്പെടുത്തുന്നതിന് മുന്‍പ് ഉത്രയ്ക്ക ഉറക്കഗുളിക നല്‍കി; സൂരജിന്റെ മൊഴി

കൊട്ടാരക്കര; പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുന്നതിന് മുന്‍പ് ഉത്രയ്ക്ക് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ്. ക്രൈംബ്രാഞ്ച് സംഘത്തിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നല്‍കിയതായാണു മൊഴി. മാര്‍ച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേര്‍ത്തത്. തുടര്‍ന്ന് അണലിയെ വിട്ടു ഉത്രയെ കടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഉത്ര […]

News

കോവിഡ് 19; രോഗബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക്

ലോകത്താകെ പിടിമുറുക്കിയ കോവിഡ 19 വൈറസ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക്. ഇതുവരെ മരണം പുതിയ കണക്കുകള്‍ പ്രകാരം 3,57,400 ആയി. 57,88,073 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 24,97,140 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേര്‍ മരിച്ചതടക്കം 1,02,107 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 ലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം […]

Trending

കരൾ പകുത്തു നൽകാൻ അനുവദിക്കാതെ അച്ഛൻ, അനുവദിക്കണമെന്ന് അപേക്ഷിച്ചു ഞാനും യുവ സംവിധായകൻ അധിൻ പറയുന്നു

കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തം കരൾ അച്ഛനു വേണ്ടി ദാനം ചെയ്ത് മാതൃകയായ യുവ സംവിധായകന്റെ വാർത്ത ഏറെ വൈറലായിരുന്നു. തന്റെ ഫേസ്ബുക്കിലൂടെ സംവിധായകൻ തന്നെയായിരുന്നു വാർത്ത പുറത്ത് വിട്ടത്. കോഴിക്കോട് ഒള്ളൂർ സ്വദേശികളായ സുധയുടെയും റിട്ടയർ മിലിറ്ററി ഉദ്യോഗസ്ഥൻ സുധാകരന്റെയും 25 വയസ്സു മാത്രം പ്രായമുള്ള മകൻ, യുവ സംവിധായകൻ അധിൻ ഒള്ളൂർ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോപ്പം ചേരുകയാണ്. അദ്ദേഹവുമായി നടത്തിയ അഭിമുഖം. അധിൻ അച്ഛന് കരൾ നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം? അച്ഛൻ റിട്ടയർ […]

News

പയമ്പ്ര – കുന്ദമംഗലം റോഡില്‍ നിന്ന് 50 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ പയമ്പ്ര – കുന്ദമംഗലം റോഡില്‍ പിലാത്താരി ക്വാറിക്ക് സമീപം പൊതുവഴിയില്‍ വെച്ച് ബാരലില്‍ സൂക്ഷിച്ച ചാരായം ഉണ്ടാക്കാന്‍ പാകപ്പെടുത്തിയ 50 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കേസ് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ഷംസു എളമരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു,അനുരാജ്, ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Protected Content !!