Local

കുന്ദമംഗലത്തെ 215 അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക്

കുന്ദമംഗലം; കുന്ദമംഗലത്തെ അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. പഞ്ചായത്തിലെ 23 വാര്‍ഡുകളിലുള്ള 215 വെസ്റ്റ് ബംഗാള്‍ നിവാസികളാണ് വൈകീട്ടത്തെ ട്രയിനില്‍ നാട്ടിലേക്ക് തിരിക്കുന്നത്. യാത്ര ചെയ്യുന്നത് അനുവദിക്കുന്നതിനായി കുന്ദമംഗലം വില്ലേജ് ഓഫീസര്‍ ശ്രീജിത്തിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കുന്നത് പൂര്‍ത്തിയായി. കുന്ദമംഗലം സാസ്‌കാരിക നിലയത്തില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

News

എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണിത്; രമേശ് ചെന്നിത്തല

എല്ലാ രംഗത്തും ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയവും ധൂര്‍ത്തും അഴിമതിയും കോവിഡിന്റെ മറവില്‍ മൂടിവച്ച് രക്ഷപെടാനുള്ള ശ്രമമാണ്് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡിനെതിരായ ചെറുത്ത് നില്‍പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലത്തെ ഭരണനേട്ടമായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. […]

Kerala

ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19

ചികിത്സയിലുള്ളത് 359 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 532 ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, […]

News

ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേര്‍ കൂടി മരിച്ചു

ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേര്‍ കൂടി മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച ആകെ മലയാളികളുടെ എണ്ണം 118 ആയി.

Kerala

യുഡിഎഫിലെ ചില ഘടകക്ഷികള്‍ എല്‍ഡിഎഫില്‍ എത്തും; കോടിയേരി

യുഡിഎഫിലെ ചില ഘടകക്ഷികള്‍ എല്‍ഡിഎഫില്‍ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെ മുന്നിലും എല്‍ഡിഎഫ് വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂക്കും. അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പരിശോധിച്ചാകും പാര്‍ട്ടി തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു. തുടര്‍ഭരണത്തിനുള്ള സാധ്യത കേരളത്തിലുണ്ടെന്നും കോടിയേരി അവകാശപ്പെട്ടു. ഭൂരിപക്ഷത്തോടു കൂടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത്. ബിജെപി- കോണ്‍ഗ്രസ് അച്ചുതണ്ടിനെ തകര്‍ക്കാന്‍ എല്‍ഡിഎഫിനാകുമെന്നും കോടിയേരി പറഞ്ഞു.

Local

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയില്‍ അ്തിഥി തൊഴിലാളികളുടെ പ്രതിഷേധം

ലോക്ഡൗണ്‍ ലംഘിച്ച് പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിലാണ് നൂറോളം തൊഴിലാളികള്‍ ലോക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ചത്. ഈ ആവശ്യവുമായി മുന്നോട്ട് വരുമ്പോഴെല്ലാം ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നത് തുടരുകയാണ്. പ്രതിഷേധിച്ച എല്ലാവരും ബിഹാര്‍ സ്വദേശികളാണ്.

Kerala

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവം; അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാലടിയില്‍ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മിന്നല്‍ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ് ദള്‍ പൊളിച്ചുകളഞ്ഞതിനെതിരെ കാലടി ശിവരാത്രി സമിതിയും പരാതി നല്‍കിയിരുന്നു. തങ്ങളുടെ അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിര്‍മ്മിച്ചതെന്നും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കാലടി ശിവരാത്രി സമിതി […]

News

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി

ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നു എന്നത് രോഗപ്പകര്‍ച്ച കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ച് […]

Local

പെരുന്നാള്‍ ദിനത്തില്‍ റോഡും തോടും വൃത്തിയാക്കി യൂത്ത് ലീഗ് മാതൃകയായി

പെരുന്നാള്‍ ദിനത്തില്‍ റോഡും തോടും വൃത്തിയാക്കി യൂത്ത് ലീഗ് മാതൃകയായി. പുഴക്കല്‍ ബസാറിലാണ് കാട് നിറഞ്ഞ സാഹചര്യത്തില്‍ ആയിരുന്ന തോടും റോഡ്‌സൈടും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി വൃത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ എം. ബാബു മോന്‍ ഉല്‍ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ. ഉസൈന്‍, കെ കെ ഷംസു,നജീബ് പാലക്കല്‍ എന്നിവര്‍ പ്രോത്സാഹനവുമായി എത്തി. എം.വി റഫീഖ്, കബീര്‍ കെ.കെ, ബാബു, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുജീകരണ പരിപാടിയില്‍ ഷഫീക് kk, […]

Kerala

സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷികം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി പിണറയി വിജയന്‍. പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു. വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനുശ്ശ ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയത്. എല്ലാ വര്‍ഷവും […]

error: Protected Content !!