കുന്ദമംഗലം; കുന്ദമംഗലത്തെ അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. പഞ്ചായത്തിലെ 23 വാര്‍ഡുകളിലുള്ള 215 വെസ്റ്റ് ബംഗാള്‍ നിവാസികളാണ് വൈകീട്ടത്തെ ട്രയിനില്‍ നാട്ടിലേക്ക് തിരിക്കുന്നത്. യാത്ര ചെയ്യുന്നത് അനുവദിക്കുന്നതിനായി കുന്ദമംഗലം വില്ലേജ് ഓഫീസര്‍ ശ്രീജിത്തിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കുന്നത് പൂര്‍ത്തിയായി. കുന്ദമംഗലം സാസ്‌കാരിക നിലയത്തില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
കുന്ദമംഗലത്തെ 215 അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക്

