National

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 7446 പുതിയ രോഗികള്‍

ഇന്ത്യയില്‍ കോവിഡ് 19 വൈറസ് രോഗബാധ അതിവേഗം വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 7,466 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെയുണ്ടാകുന്ന പുതിയ രോഗികളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി. 75 പേര്‍ കൂടി ഇന്നലെ മരിക്കുകയും ചെയ്തു. 1,65,799 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണം 4706 ആകുകയും ചെയ്തു. 71,105 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച […]

Kerala News

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വീര നായകന് ആദരാഞ്ജലികൾ

കോഴിക്കോട് : സോഷ്യലിസ്റ്റ് പ്രസ്ഥാങ്ങളുടെ വീര നായകന് വിട. രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിൽ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ൽ കേരള നിയമസഭാംഗവും […]

ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടം -മുഖ്യമന്ത്രി

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്‍റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. വർഗീയ ഫാഷിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വീരേന്ദ്രകുമാർ മുൻനിരയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ആരാമ്പ്രം പേടം കണ്ടിയിൽ അബൂബക്കർ (58) നിര്യാതനായി

കൊടുവള്ളി: ആരാമ്പ്രം പേടം കണ്ടിയിൽ അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: മുസ്തഫ, റുബീന മരുമക്കൾ: ബഷീർ കൊടുവള്ളി, ജാസ്ന കളരിക്കണ്ടി സഹോദരങ്ങൾ: സുബൈദ, ആയിശ, ഖദീജ,അലീമ, സൈനബ, പരേതയായ മറിയം

Kerala News

“എനിക്ക് ജീവിതം തന്ന ആളിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് എന്റെ കൂടി കടമയാണ് ” അച്ഛന് കരൾ നൽകിയ അധിന്റെ വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചു നടൻ വിനോദ് കോവൂർ

കോഴിക്കോട് : കരൾ ബാധിതനായി ചികിത്സയിലായിരുന്ന അച്ഛനു വേണ്ടി കരൾ നൽകി മാതൃകയായ യുവ സംവിധായകൻ കോഴിക്കോട് ഒള്ളൂർ സ്വദേശി അധിനിനെ അഭിനന്ദിച്ച് സിനിമ സീരിയൽ നടൻ വിനോദ് കോവൂർ. ലോക്ക് ഡൗൺ കാലത്ത് ഏറെ വിഷമമേറിയ വർത്തകൾ മാത്രം കണ്ടു വരുന്നതിടയിൽ അധിനിന്റെ വാർത്ത കാണാനിടയായത് ഏറെ സന്തോഷം നൽകിയെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി അദ്ദേഹം പറഞ്ഞു. “എനിക്ക് ജീവിതം തന്ന ആളിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടത് എന്റെ കൂടി കടമയാണെന്നാണ് എന്റെ […]

Local

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം : വിദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പ്രവാസികളില്‍ നിന്ന് തന്നെ വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം മനുഷ്യത്വ വിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പോള്‍ തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. പ്രവാസികള്‍ക്ക് സാധ്യമായ രീതിയില്‍ സൗജന്യ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ വെല്‍ഫെയര്‍ […]

Local

കോവിഡ് 19: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (28.05.20) ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 33 വയസ്സുള്ള ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശിയാണ് ആദ്യ ആള്‍. ഇദ്ദേഹം മെയ് 19 ന് റിയാദ് നിന്നും കരിപ്പൂരിലെത്തുകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ  വാഹനത്തില്‍ താമരശ്ശേരി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 108ആയി ഇന്ന് 3 പേര്‍ രോഗമുക്തി നേടി. രോഗം പിടിപെട്ട അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം […]

Kerala

അറബിക്കടലില്‍ ന്യൂനമര്‍ദം: മത്സ്യ ബന്ധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ വിലക്ക്

മെയ് 31 ഓട് കൂടി അറബിക്കടലില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയിലായി കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത, ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മെയ് 29 നോട് കൂടി മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തന്നെ കേരള തീരത്ത് പൂര്‍ണ്ണമായും മല്‍സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ദീര്‍ഘദൂര മല്‍സ്യബന്ധനത്തിന് പോയവര്‍ രാത്രിയോടെ തന്നെ മടങ്ങിയെത്തുകയോ […]

International

കോവിഡ് മുക്തമായി ന്യൂസിലാൻഡ് തുടർച്ചയായി അഞ്ചു ദിവസം രാജ്യത്ത് രോഗികളില്ല

കോവിഡ് 19 മഹാമാരിയിൽ ആശ്വാസ വാർത്തകളാണ് ന്യൂസിലാൻഡിൽ നിന്നും പുറത്ത് വരുന്നത്. ലോകത്ത് രോഗം വ്യാപിക്കുമ്പോൾ ന്യൂസിലൻഡിന്റെ പ്രതിരോധ പ്രവർത്തനം ഫലം കാണുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. രാജ്യത്തെ അവസാന രോ​ഗിയെയും ഡിസ്ചാർജ് ചെയ്തു. പുതിയ കോവിഡ് കേസുകൾ ഇല്ലാതെ തുടർച്ചയായി അഞ്ചു ദിവസമായി രാജ്യം മുന്നോട്ട് പോകുന്നു. ജന സംഖ്യാ വളരെ കുറവുള്ള രാജ്യത്ത് 21 പേരാണ് കോവിഡ് കാരണം മരണപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. ഇതു […]

error: Protected Content !!