മഴ കനക്കും മുൻപ് റോഡ് തോടായി തുടങ്ങി അധികൃതർ ഇടപെടണമെന്ന് പ്രദേശവാസികൾ
കുന്ദമംഗലം : പന്തീർപാടം ബസ്റ്റോപ്പിനരികിലായി റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതായി പരാതി. ഓവുചാലുകളിൽ വേനൽ മഴയിൽ മണ്ണ് നിറഞ്ഞതോടെ വലിയ രീതിയിലുള്ള വെള്ള കെട്ടുകളാണ് കാണപ്പെടുന്നത്. കഴിഞ്ഞ ദിവസം നാഷണൽ ഹൈവേ അധികൃതർ ജെ സി ബി ഉപയോഗിച്ച് മണ്ണ് ഒഴിവാക്കിയെങ്കിലും പരിഹാരമായില്ല. ഇത് കഴിഞ്ഞ കുറച്ച് വർഷക്കാലമായി പന്തീർപാടത്തെ നിവാസികൾ അനുഭവിക്കുന്ന ദുരിതമാണെന്ന് കോഴിക്കോട് ജില്ലാ യൂത്ത് ലീഗിന്റെ പ്രവർത്തനകമ്മറ്റി അംഗവും പന്തീർപാടം മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയുമായ ഒ.സലീം ആവശ്യപ്പെട്ടു. താൽക്കാലിക നടപടികൾ ഒഴിവാക്കി. […]







