Kerala News

കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപെട്ട ചെങ്ങന്നൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപെട്ട ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. അബുദാബിയിൽ നിന്നും എത്തിയ ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത് . ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 9 ആയി.

ഹൃദയ സംബന്ധമായ അസുഖമുള്ള ഇദ്ദേഹത്തിന് കടുത്ത രക്ത സമ്മർദ്ദവും അനുഭവപ്പെട്ടതിന്റെ ഭാഗമായാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർസ് ബുള്ളറ്റിൻ പറയുന്നു. രോഗം മൂർഛിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3 മണിക്കു മരിച്ചു. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതോടെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടു പേർ മരണമടഞ്ഞു. കോട്ടയത്തെ മെഡിക്കൽ കോളേജിൽ വെച്ച് കോവിഡ് ചികിത്സയിലായിരുന്ന അബുദാബിയിൽ നിന്നുമെത്തിയ ജോഷിയും മരണപ്പെട്ടിരുന്നു. കൂടുതലായി രോഗികൾ റിപ്പോർട്ട് ചെയ്യുന്നതും മരണ സംഖ്യ ഉയരുന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!