National News

ഇന്ന് രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

ന്യൂ ഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്. തുടർച്ചയായി ഒരു ബി ജെ പി സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുന്നത് ആദ്യമായാണ്. 2019 മെയ് 30 നാണ് വൻ ഭൂരിപക്ഷത്തോടെ കൂടി മോഡി സർക്കാർ അധികാരത്തിൽ എത്തുന്നത്‍.

വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നവ മാധ്യമങ്ങൾ വഴി വിപുലമായി നടത്താനാണ് ബി ജെ പി തീരുമാനം. “പ്രധാനമന്ത്രി ജനപ്രിയനായ ലോക നേതാവ്” എന്ന തല വാചകത്തോടെ സർക്കാരിന്റെ വികസന പ്രവർത്തനം ജനങ്ങളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.

ഓൺലൈൻ വഴി ആയിരം സമ്മേളനങ്ങൾ നടത്താനും വെർച്യുൽ റാലികൾ സംഘടിപ്പിക്കാനുമാണ് പാർട്ടി തീരുമാനം. ഇന്ന് വൈകീട്ട് നാലു മണിക്ക് നാലിന് ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ആവിഷ്കാരം നൽകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!