Kerala

പുതിയ അധ്യയനവർഷത്തിന് ആശംസയുമായി മുഖ്യമന്ത്രി പാഠം ഒന്ന് ഓൺലൈൻ പഠനം

സംസ്ഥാനത്ത് ഓൺലൈൻ വഴി പുതിയ അധ്യയനവർഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകളോടെയാണ് ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് – 19 കാരണം കുട്ടികൾക്ക് വിദ്യാലയത്തിൽ എത്താൻ സാധിക്കില്ലായെന്നും. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി ആമുഖത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ക്ലാസുകൾ യൂട്യൂബ് വഴിയും ലഭ്യമാകുമെന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു. സ്‌മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും […]

Trending

വേനലവധി കഴിഞ്ഞിട്ടും നിശബ്ദമായി വിദ്യാലയത്തിന്റെ ഇടനാഴികകൾ

പെരുമഴത്ത് പുത്തൻ കുടയും ,ചുളുക്ക് വീഴാത്ത യൂണിഫോമും പുതുമയുടെ മണം മാറാത്ത പുസ്തകവും ബാഗിൽ നിറച്ചുള്ള യാത്ര… വിദ്യാലയത്തിന്റെ വരാന്തകളിൽ മാതാപിതാക്കളുടെ കൈപിടിച്ച് ആദ്യാക്ഷരം നുകരാനെത്തിയ പിഞ്ചു കുഞ്ഞുങ്ങൾ, ചിലർ അത്ഭുതത്തോടെ പുതിയ സുഹൃത്തക്കൾക്കൊപ്പം കളിച്ചു രസിക്കും. മറ്റു ചിലർ ഭീതിയിൽ പൊട്ടി കരയും. നേരത്തെ പഠിക്കുന്നവരാവട്ടെ സുഹൃത്തക്കളോട് കഴിഞ്ഞ വേനൽ അവധികളിലെ രസകരമായ അനുഭവങ്ങൾ പകർന്ന് നിർവൃതിപെടുന്നവർ. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ സംസ്ഥാനത്തെ ജൂൺ ആദ്യ വാരത്തെ കാഴ്ചകൾ. പക്ഷെ… കോവിഡ് സമൂഹത്തിൽ സ്തംഭനാവസ്ഥ സൃഷ്ടിച്ചപ്പോൾ ചരിത്രത്തിൽ […]

Local

കുന്ദമംഗലത്ത് കപ്പ കൃഷിയിൽ വനിതാ കൂട്ടായ്മയുടെ നൂറു മേനി വിളവെടുപ്പ്

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത്‌ വാർഡ് 23ൽ പൂനൂർ പുഴയുടെ തീരത്ത് വനിത കൂട്ടായ്മയിൽ കപ്പ കൃഷി ചെയ്ത് നൂറു മേനി വിളവെടുപ്പ് നടത്തി. നേരെത്തെ ഈ കൂട്ടായ്മയിൽ പയർ, വെണ്ട, വഴുതിന, മധുരക്കിഴങ്, പടവലം തുടങ്ങി കൃഷി ചെയ്തു നൂറു മേനി വിളവെടുപ്പ് ലഭിച്ചിരുന്നു. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. കെ കെ ഷമീൽ, പി ഹർഷാദ് എന്നിവർ പങ്കെടുത്തു. കെ തങ്കമണി, കെ നിഷിത, കെ പുഷ്പലത, കെ ബീന, പി […]

Local

പണം വെച്ച് ചീട്ട്കളിച്ച സംഘത്തെ പിടികൂടി

കുന്ദമംഗലം; ചൂലൂരില്‍ നിന്നും പണം വെച്ച് ചീട്ട്കളിച്ച സംഘത്തെ പോലീസ് പിടികൂടി. ആറു പേരടങ്ങുന്ന സംഘത്തെയാണ് എംവിആര്‍ ഹോസ്പിറ്റലിന് സമീപമുള്ള തറവാട് ഹോട്ടലിന് മുകളില്‍ നിന്ന് പോലീസ് പിടികൂടിയത്. മുപ്പത്തി അയ്യായിരം രൂപയോളം ആണ് ഇവര്‍ ചീട്ടുകളിക്കാന്‍ ഉപയോഗിച്ചത്. കുന്ദമംഗലം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ അതുല്യ, എസ്‌ഐ അബ്ദുള്‍ മുനീര്‍, സിപിഒ ബിനേഷ്, ദീപക്, മുനീര്‍ എന്നിവരടങ്ങുന്ന സംഘമാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് റെയ്ഡ് നടത്തിയത്. പ്രതികള്‍ക്ക് പ്രദേശത്തുവച്ച് തന്നെ ജാമ്യം നല്‍കി.

Local

കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് വിരമിച്ചു

കുന്ദമംഗലം : കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് നീണ്ട 32 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്നും ഇന്നലെ വിരമിച്ചു. ലക്ഷദ്വീപിലെ ഗവ.കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മർകസ് ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിൽ ചരിത്രാധ്യാപകനായി ജോലി ചെയ്ത ശേഷം 2011ൽ ഗേൾസ് ഹയർ സെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പാളാവുകയും ചെയ്തു. 2017 മുതൽ മർകസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാളായി സേവനം ചെയ്യുകയായിരുന്ന സമദ് മാസ്റ്റർ.കോഴിക്കോട് ജില്ലാ ‘ഹിസ്റ്ററി അസോസിയേഷൻ ട്രഷറർ, […]

Kerala

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൂടി കോവിഡ്

61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ […]

Kerala News

കോഴിക്കോട് ജില്ലയിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കൊടുവള്ളിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച കുഞ്ഞിന്റെ മാതാവിനും കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാദാപുരം, കൊടുവള്ളി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത് രണ്ടു പേരും വിദേശത്ത് നിന്നും എത്തിയവർ.ജില്ലയിൽ നാലുപേർ രോഗ മുക്തരായി. കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ മാതാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ 18 ന് ഖത്തറിൽ നിന്നെത്തി കോഴിക്കോട്ടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവർക്ക് കാര്യമായ സമ്പർക്കം ഉണ്ടാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നാദാപുരത്ത് രോഗം സ്ഥിരീകരിച്ചത്. മെയ് 27 ന് ദുബായിൽ നിന്ന് […]

സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ശ്രീലേഖ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ശ്രീലേഖ ചുമതലയേറ്റു. അഗ്നിശമനാ സേന മേധാവിയായാണ് ചുമതലയേറ്റത്. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖ ഐ പി എസിന്റെ നിയമനം . സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ. അഗ്നിശമന സേന ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥയെ വിരമിച്ച മുൻ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ സ്വീകരിച്ചു. കഴിഞ്ഞ രണ്ടു […]

Kerala News

സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ശ്രീലേഖ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ശ്രീലേഖ ചുമതലയേറ്റു. അഗ്നിശമനാ സേന മേധാവിയായാണ് ചുമതലയേറ്റത്. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖ ഐ പി എസിന്റെ നിയമനം . സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ. അഗ്നിശമന സേന ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥയെ വിരമിച്ച മുൻ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ സ്വീകരിച്ചു. കഴിഞ്ഞ […]

International

പുകച്ചു കളയേണ്ടതല്ല ജീവിതം ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മേയ് 31നു ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. പുകയില ഉൽപ്പന്നങ്ങൾ ലോകത്ത്‌ വൻകിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാർഗ്ഗമാണ്‌. കോടിക്കണക്കിന്‌ ഡോളറിന്റെ ഇടപാടുകളാണ്‌ പുകയിലയും പുകയില ഉൽപ്പന്നങ്ങൾ വഴിയും നടക്കുന്നത്‌. പുകയിലയുടെ പുക ശ്വസിക്കുന്നവർക്കും വലിക്കുന്നവരേക്കാൾ കൂടുതലായി രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് […]

error: Protected Content !!