International

ജന്മദിനാശംസകൾ സെർജിയോ അഗ്വേറോ

അർജന്റീനൻ ദേശിയ ടീം, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിലും തന്റേതായ കാലപ്പന്തു മനോഹാരിത പ്രകടപ്പിച്ച സ്‌ട്രൈക്കർ താരം സെർജിയോ അഗ്വേറോയ്ക്ക് ഇന്ന് 32 മത് ജന്മദിനം.1988 ൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ജൂൺ 2 നു ജനനം. അർജന്റീനയിലെ ക്ലബ്ബായ ഇൻഡിപെൻഡിയന്റെ വഴിയാണ് അഗ്വേറോ തന്റെ കരിയർ ആരംഭിച്ചത്. 2003 ജൂലൈ 5 ന് അർജന്റീനയിലെ ഒന്നാം ഡിവിഷൻ ലീഗിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 1976 ൽ ഡീഗോ മറഡോണ സ്ഥാപിച്ച റെക്കോർഡ് […]

Kerala

ഉത്തരകൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പാറക്കോട്ടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു കൊടുത്തത്. നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.

News

പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ഈ മാസം 15 ന് ആരംഭിക്കും

ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ് പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസികള്‍ക്കായ് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ഈ മാസം 15 ന് ആരംഭിക്കും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് എന്‍.ആര്‍.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബന്ധുത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖകള്‍ സമര്‍പ്പിച്ച ഭാര്യ/ ഭര്‍ത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക […]

Kerala

അന്തർ ജില്ലാ ബസ്സ് സർവീസ് നാളെ മുതൽ ടിക്കറ്റ് ചാർജ് വർധിപ്പിക്കില്ലായെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൌൺ ഇളവുകൾ നൽകിയ പശ്ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ നാളെ മുതൽ കെഎസ്‌ആർടിസി അന്തർ ജില്ലാ ബസ്‌ സർവീസുകൾ ആരംഭിക്കും. ബസ് ചാർജിൽ വർധനവ് ഉണ്ടാവില്ല എന്നും മുൻപത്തെ നിരക്കിൽ വാഹനം ഓടുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 1037 ബസുകൾ സർവീസ്‌ നടത്തും. സ്വകാര്യ ബസുകളും നാളെ മുതൽ സർവീസ്‌ നടത്തും. നിരക്ക്‌ വർദ്ധന വേണമെന്ന്‌ കെഎസ്‌ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട്‌ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു .

National

ജന്മദിനാശംസകൾ രാജയ്യ

സംഗീതപ്രേമികളെ തന്റെ ഈണങ്ങളിലൂടെ എന്നും വിസ്മയിപ്പിച്ച അതുല്യ സംഗീതജ്ഞനാണ് ഇളയരാജ. ആറായിരത്തില്‍പരം ഗാനങ്ങള്‍ ആയിരത്തിൽ പരം സിനിമകളിലായി ഈ അതുല്യ പ്രതിഭ ഇതിനോടകം ചെയ്തു കഴിഞ്ഞു. . സംഗീത സംവിധാനത്തിനുമപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മഹാ പ്രതിഭയ്ക്ക് ഇന്ന് ജന്മദിനം. തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്തിൽ, രാമസ്വാമിയുടെയും നാലാം ഭാര്യ ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായിട്ട് 1943 ജൂൺ രണ്ടിന് ജനനം. ജ്ഞാനദേശികൻ എന്നതായിരുന്നു യഥാർത്ഥ നാമം. സ്കൂൾ വിദ്യാഭ്യാസസമയത്ത് പിതാവ് ജ്ഞാനദേശികൻ എന്ന പേരു […]

International

ജോര്‍ജ് ഫ്‌ലോയ്ഡിന്റേത് നരഹത്യ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ജോര്‍ജ് ഫ്‌ലോയ്ഡിന്റേത് ‘നരഹത്യ’യാണെന്നും കഴുത്ത് ഞെരുങ്ങിയാണ് മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എട്ട് മിനിട്ടും 46 സെക്കന്റും പൊലീസ് ഓഫീസറുടെ കാല്‍മുട്ടുകള്‍ ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നു. നാല്‍പ്പത്തിയാറുകാരനായ ജോര്‍ജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ‘എനിക്ക് ശ്വാസം മുട്ടുന്നു’വെന്നതായിരുന്നു ജോര്‍ജിന്റെ അവസാന വാക്കുകള്‍. ഇതാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യവും. അതേസമയം പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്‌നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ […]

Kerala

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിർദേശിച്ചതായി റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചന. കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് പിതാവ് മൊഴി നൽകിയതായാണ് വിവരം. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു നൽകിയത് നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ […]

Local

ഫയര്‍ ഫോഴ്‌സ് വിശിഷ്ട സേവന പുരസ്‌കാരം പി. എം മഹേന്ദ്രന്

കുന്നമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് കേരള ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ വിശിഷ്ട സേവന പത്രത്തിന് കുന്നമംഗലം പൊയ്യയില്‍ സ്വദേശിയായ ശ്രീ. പി. എം മഹേന്ദ്രന്‍ അര്‍ഹതനേടി. പൊതുപ്രവര്‍ത്തങ്ങളിലെ നിറസാന്നിധ്യമായ മഹേന്ദ്രന്‍ പൊയ്യയില്‍ പീപ്പിള്‍സ് റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും കുന്നമംഗലം റെസിഡന്റ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയുമാണ്.

Local

എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചനം സംഘടിപ്പിച്ചു

കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ വിയോഗത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു അഡ്വ.പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍, മധുമാസ്റ്റര്‍, എം രാജന്‍, അനില്‍കുമാര്‍, ബാബു നെല്ലൂളി, ടി ചക്രായുധന്‍, ഖാലിദ് കിളിമുണ്ട, ജനാര്‍ദ്ദനന്‍ കളരികണ്ടി, ഷമീം, എന്‍ കേളന്‍, അഡ്വ. ചാത്തുകുട്ടി, കെ.സി രാമചന്ദ്രന്‍ ,അബ്ദുറഹ്മാന്‍, കെ.സുന്ദരന്‍, റഷീദ് മാസ്റ്റര്‍, […]

National News

ജാഗ്രത തുടരണം ഇന്ത്യയിൽ കോവിഡ് : 24 മണിക്കൂറിനിടെ 204 മരണം ,8171 പുതിയ രോഗികൾ

ന്യൂഡൽഹി : ഇന്ത്യയിൽ മരണ സംഖ്യയും ദിവസേനയുള്ള രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവ്. നിലവിൽ ഇന്ത്യയില്‍ രണ്ട് ലക്ഷത്തോടടുത്ത് കൊവിഡ് കേസുകള്‍ റീപ്പോർട്ട് ചെയ്തു. 1,98,706 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത്. ബാധിച്ചത്. കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയിൽ 8171 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 204 പേരാണ് മരിച്ചു. ഇതോടെ മരണ സംഖ്യ 5598 ആയി. 95,526 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്നു ആരോഗ്യ മന്ത്രാലയം പുറത്തറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ […]

error: Protected Content !!