Kerala

കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;അഞ്ച് പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ഇന്ന് ഏഴ് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മണിയൂര്‍ സ്വദേശികളായ രണ്ട് പേര്‍ (42, 46 വയസ്സ്), വടകര സ്വദേശി (42), അത്തോളി സ്വദേശി (42) എന്നീ നാലു പേര്‍ ജെ. 9 1413 ജെസീറ എയര്‍വേയ്‌സിന്റെ കുവൈത്ത്-കോഴിക്കോട് വിമാനത്തില്‍ എത്തുകയും സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ […]

Kerala News

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട് : ലോക് ഡൗണ്‍ കാരണം സ്‌കൂള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസും സര്‍വ്വശിക്ഷാ അഭിയാനും നടത്തിയ സര്‍വ്വേകളില്‍ ജില്ലയില്‍ 6,652 വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി.യോ സ്മാര്‍ട്ട് ഫോണുകളോ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.  ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കേണ്ടത് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം അത്യാവശ്യമാണെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.  […]

Kerala News

കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8,കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5 ,കൊല്ലം 5 , തൃശൂർ 4 , കാസർകോട് 3, കണ്ണൂർ 2 , പത്തനംതിട്ട 2. 53 പേരും വിദേശത്ത് നിന്നും വന്നവർ. 19 പേർ സംസ്ഥാനത്തിനു വന്നവരാണ്. സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരാണ് .24 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 5 ആരോഗ്യ […]

Local

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന: 190 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു;പ്രതികൾക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചേളന്നൂർ ഒളോപ്പാറ കുറുന്തോട്ടത്തിൽ ഭാഗത്ത് നിന്നും കുറ്റിക്കാടുകൾക്കിടയിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ വ്യാജമദ്യ നിർമ്മാണത്തിനായി ആറ് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായി സൂക്ഷിച്ച 190 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. ക്രൈം ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് […]

News

നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫ്‌ളാറ്റ് നിര്‍മാണം; പരാതിയുമായി നാട്ടുകാര്‍

വെസ്റ്റ് മണാശ്ശേരി; വെസ്റ്റ് മണാശ്ശേരിയില്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ദുരിതത്തിലായി സമീപവാസികള്‍. പതിനൊന്നര സെന്റില്‍ 12 ഫ്‌ളാറ്റകളാണ് ഇവിടെ നിര്‍മിക്കുന്നത്. സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കെട്ടിട നിര്‍മാണം പരോഗമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. തൊട്ടടുത്ത വീടുകളിലെ കൃത്യമായ അകലം പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നത്, തുടക്കത്തില്‍ ഗോഡൗണാണ് എന്ന് പറഞ്ഞാണ് പണി ആരംഭിച്ചിരുന്നത്. പ്രധാന ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്കുകളെല്ലാം നിര്‍മിച്ചത് വീടുകളുടെ കിണറിനടുത്താണ്. ഫ്‌ളാറ്റില്‍ ആളുകള്‍ താമസമാക്കിയാല്‍ വേസ്റ്റ് തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴഞ്ഞി പുഴയില്‍ ചെന്ന് ചേരുന്ന […]

International Kerala

മെസ്സി ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറാണ് ലയണല്‍ മെസ്സിയെന്ന് മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ. ഇദ്ദേഹത്തിന്റെ കളിക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചില്ല. മുൻപും മിശിഹായെ പ്രശംസ്സിച്ച് പല താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഇരുപതോ മുപ്പതോ വര്‍ഷം കൂടുമ്പോള്‍ മാത്രം കാണാപെടുന്ന പ്രതിഭയാണ് മെസ്സി. ഒരു അപൂര്‍വതാരമാണ്. ലിവര്‍പൂളിന്റെ മുഹമ്മദ് സല, പിഎസ്ജിയുടെ നെയ്മർ റയല്‍ മാഡ്രിഡിന്റെ ഏദന്‍ ഹസാര്‍ഡ് എംബാപ്പെയും എന്നിവർ കൃത്യതയോടെ വേഗത്തിൽ കളിക്കുന്ന മികച്ച കളിക്കാരാണെന്നും അദ്ദേഹം […]

News

കൊല്ലത്ത് ബാങ്കില്‍ സ്ത്രീ തീകൊളുത്തി മരിച്ചു

കൊല്ലം പരവൂർ പൂതക്കുളം ബാങ്കിനുള്ളില്‍ സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. പൂതക്കുളം സര്‍വീസ് സഹകരണബാങ്കിലാണ് ആത്മഹത്യ. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. ബാങ്കിനുള്ളിൽ കയറി ശരീരത്തിലേക്കു പെട്രോൾ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമർജൻസി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. മറ്റാർക്കും പരുക്കില്ല.

Kerala News

കയറാൻ ആളുകളില്ല, ടിക്കറ്റ് ചാർജ് വർധനവില്ല കൊടുക്കാൻ കൂലിയില്ല, പ്രൈവറ്റ് ബസ്സ് ജീവനക്കാർ എങ്ങനെ മുൻപോട്ട് പോകും സലീം സൂപ്പർ കിംഗ് പറയുന്നു

കോഴിക്കോട് : ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനത്ത് സർക്കാർ നൽകുന്ന സാഹചര്യത്തിലും ഒരു തരത്തിലും മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലെ ബസുടമകളുടെ അവസ്ഥ. കോവിഡ് തുടരുന്നതിനു മുൻപ് തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ദുരന്തം കൂടി വന്നതോടെ മുഴുവനായി നിലച്ച അവസ്ഥയാണ് തങ്ങൾക്കുള്ളതെന്ന് ഉടമകൾ പറയുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ബസ്സ് ഉടമയും കൊടുവള്ളി മേഖല ബസ്സ് ഓർണെഴ്സ് അസോസിയേഷൻ ട്രഷറർ സലിം സൂപ്പർ കിംഗ് പറഞ്ഞതിങ്ങനെ. ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമായ […]

News

അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ നാലു മുതൽ

സംസ്ഥാനത്തെ ബസ് സർവീസുകൾ പുനരാരംഭിച്ചതിനു സമാനമായി അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ ജൂൺ നാലു മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വർധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ബോട്ടിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് മൂന്നു ജില്ലകളെ ബന്ധിപ്പിക്കുന്നതായതിനാൽ ഇപ്പോൾ സർവ്വീസ് നടത്തുന്നതല്ല. ആകെ 11 […]

News

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറന്നേക്കുമെന്ന് ചീഫ് സെക്രട്ടറി

കൊവിഡ് 19നെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലായങ്ങള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉത്സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശിപാര്‍ശ ഉടന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ […]

error: Protected Content !!