News

പരിധി വിട്ടുള്ള പ്രകൃതി ചൂഷണമാണ് സമീപകാല ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്; പി.ടി.എ റഹീം

പരിധി വിട്ടുള്ള പ്രകൃതി ചൂഷണമാണ് സമീപകാല ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു കോടി ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുകയും ഇക്കാര്യത്തില്‍ പൊതു അവബോധം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടതുണ്ട്. മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു സന്ദേശമായി ഏറ്റെടുക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ബ്ലോക്ക് […]

Local

മത സൗഹാര്‍ദ്ദത്തിന്റെ മലപ്പുറം കരുതല്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുറം-കുന്നുമ്മല്‍ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തില്‍ ക്ഷേത്ര പൂജാരി മണികണ്ഠന്‍ എമ്പ്രാന്താരിക്കൊപ്പം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ തൈ നട്ടു. വൃക്ഷത്തെക്ക് ‘മൈത്രി ‘ എന്ന പേര് നല്‍കി. തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ എന്ന് തൈ നട്ട ശേഷം തങ്ങള്‍ പറഞ്ഞു.

Local

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേര്‍സ് അസ്സോസിയേഷന്‍ (സിഐടിയു) ന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കെഎസ്ഇബി ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം സംസ്ഥാനത്ത് മുഴുവന്‍ പ്രതിഷേധം നടക്കുന്നുണ്ട്. ജില്ല ട്രഷറര്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു, ഏര്യ സെക്രട്ടറി ജിഷോദ്, സജീവ് പി.പി എന്നിവര്‍ നേതൃത്വം നല്‍കി.

Kerala

ആനയുടെ ദാരുണാന്ത്യം ഒരാൾ അറസ്റ്റിൽ

പാലക്കാട് അമ്പലപ്പാറ വനമേഖലയിൽ പടക്കം കടിച്ച് ​​ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞതിൽ ഒരാൾ അറസ്റ്റിൽ. തെയ്യംകുണ്ട്, മണ്ണാര്‍ക്കാട് അമ്പലപ്പാറ സ്വദേശി വിൽസൺ ആണ് അറസ്റ്റിൽ . അമ്പലപ്പാറയിലെ സ്വകാര്യ കൃഷിത്തോട്ടത്തിലെ തൊഴിലാളിയാണ് ഇദ്ദേഹം. കൈതച്ചക്കയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചു നൽകിയത് ബോധപൂർവ്വമുള്ള ശ്രമത്തത്തിന്റെ ഭാഗമായാണെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലായെന്നു വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം വിശദ വിവരം പുറത്ത് വരും. കൂടുതൽ പ്രതികളെ പിടികൂടാൻ സാധ്യത നില നിൽക്കുന്നുണ്ട് മേയ് 23- ന് പുഴയിൽ […]

Kerala

ആനയുടെ ദാരുണാന്ത്യം ഒരാൾ അറസ്റ്റിൽ

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ പടക്കം കടിച്ച് ​​ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞതിൽ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അമ്പലപ്പാറ തെയ്യംകുണ്ട് സ്വദേശിയായ വിൽസൺ ജോസഫ് (35) ആണ് അറസ്റ്റിലായത് . മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുതിരുന്നു . ഷൊർണൂർ ഡിവൈഎസ്‌പി എൻ മുരളീധരനും മണ്ണാർക്കാട് ഡിഎഫ്ഒ കെ കെ സുനിൽകുമാറും നേതൃത്വം നൽകുന്ന12 അംഗ സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്. മേയ് 27നാണ് ആന ചെരിഞ്ഞത്. അമ്പലപ്പാറയിലെ സ്വകാര്യ കൃഷിത്തോട്ടത്തിലെ തൊഴിലാളികളാണ് കസ്റ്റഡിയിലുളളത്. കൈതച്ചക്കയിൽ സ്‌ഫോടക വസ്തുക്കൾ […]

News

വന്ദേഭാരത് 4 ാം ഘട്ടം; ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍. മസ്‌കറ്റില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉള്ളത്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയ 28 സര്‍വീസുകളില്‍ 18-ഉം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കായിരുന്നു. നാലാംഘട്ടത്തില്‍ ജൂണ്‍ 10 മുതല്‍ 19 വരെ സര്‍വീസുകളുണ്ടാകും. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 10: സലാല – കണ്ണൂര്‍ ജൂണ്‍ 10: മസ്‌കറ്റ് – […]

Kerala News

കെ.എം.സി.സിയുടെ നേതൃത്വത്തിൽ സൗദിയില്‍ നിന്നുമുള്ള ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് പുറപ്പെടും

സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് ആദ്യ വിമാനം നാട്ടിലെത്തുക .സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിൽ 175 യാത്രക്കാർ നാട്ടിൽ തിരിച്ചെത്തും . നേരത്തെ ചാർട്ടേഡ് വിമാന സേവനത്തിന്റെ കാര്യത്തിൽ നേരത്തെ നില നിന്നിരുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെയും ഇന്ത്യന്‍ എംബസിയുടെയും അനുമതി ഇന്നത്തെ യാത്രയ്ക്ക് ലഭ്യമായതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്ഥഫ അറിയിച്ചു.യാത്രക്കാര്‍ […]

National

ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 9851 പേര്‍ക്ക് രോഗം

ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം കൂടുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയായി ദിനംപ്രതി രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം പതിനായിരത്തിനടത്ത് പുതിയ രോഗികളും 273 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്ന് 2,26,770 ആയി. ആകെ മരണം 6348 ആകുകയും ചെയ്തു. 1,10,960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,09,462 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. […]

News

സാമ്പത്തിക നഷ്ടം; സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തുന്നു

വന്‍നഷ്ടം കാരണം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച മുതല്‍ ഓട്ടം നിര്‍ത്തും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്നപരിഹാരം ഉണ്ടാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യുംവരെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധമല്ലെന്നും നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ആകാത്തതിനാലാണ് തീരുമാനമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രിഡന്റ് എംകെ ബാബുരാജ് പറഞ്ഞു.

information

ഇന്ന് ലോക പരിസ്ഥിതി ദിനം ജീവൻ നില നിർത്താൻ പ്രകൃതിയെ സംരക്ഷിക്കാം

പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് ജീവ ജാലങ്ങളുടെ നില നിൽപ്പിനു തന്നെ ആവശ്യകതയാണ്. പ്രകൃതിയിൽ ഇന്ന് നാം കാണുന്ന മാറ്റങ്ങൾ വർഷങ്ങളായി പ്രകൃതിയോട് കാണിക്കുന്ന അനാദരവിന്റെ തിക്ത ഫലമാണ്. പ്രളയവും വരൾച്ചയും ആരോഗ്യ പ്രശ്നങ്ങളും നാം വിളിച്ചു വരുത്തിയതെന്നു തന്നെ പറയാം. മലിനീകരണവും ,കാടുകൾവെട്ടി മാറ്റിയും, കുന്നുകൾ ഇടിച്ചു നിരത്തിയുമുള്ള ആധുനിക വികസനവും എല്ലാം തന്നെ നമ്മെ നാശത്തിലേക്ക് നയിച്ചു. തിരിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന സൂചന കൂടിയാണ് ഈ പരിസ്ഥിതി ദിനം. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, […]

error: Protected Content !!