Local

വിദേശ /അന്തര്‍ സംസ്ഥാന യാത്ര കഴിഞ്ഞെത്തുന്നവർക്ക് 14 ദിവസം റൂം ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്.  വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം […]

News

നിധിന്‍ മരിച്ചത് അറിയാതെ ആതിര പെണ്‍കുഞ്ഞിന് ജീവന്‍ നല്‍കി

നിധിന്‍ മരിച്ചത് അറിയാതെ ആതിര പെണ്‍കുഞ്ഞിന് ജീവന്‍ നല്‍കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെയായിരുന്നു നിധിന്‍ ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടത്. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. ദുബായില്‍ മെക്കാനിക്കല്‍ […]

News

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍ ഫൗണ്ടേഷന്‍; പനമരം പീപ്പിള്‍സ് വില്ലേജ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും

പനമരം; 2018 പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള പനമരത്ത് നിര്‍മിച്ച പീപ്പിള്‍സ് വില്ലേജ് എം.പി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. 2018 പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപയുടെ പദ്ധതികളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്. വിവിധ ഏജൻസികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കിയത്. 305 പുതിയ വീടുകൾ, 888 വീടുകളുടെ അറ്റകുറ്റപ്പണി, 811 സ്വയം തൊഴിൽ പദ്ധതി, 34 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് […]

News

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക 17 ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. കണ്ണൂരിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 പഞ്ചായത്തുകള്‍ 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ഈ വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടായിരുന്ന […]

National

തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധന പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയില്‍ 1.70 രൂപയോളം വര്‍ധനവുണ്ടായി. ദീര്‍ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്.

News

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയയ്ക്കണം; സുപ്രീം കോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയയ്ക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കലിനായി പരിഗണിക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം ശ്രമിക് ട്രെയിന്‍ അനുവദിക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാനങ്ങളില്‍ എത്തിയിട്ടുള്ള തൊഴിലാളികള്‍ക്കായി ഒരു ഹെല്‍പ് ഡെസ്‌ക് തയ്യാറാക്കണമെന്നും ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ജീവിതം ത്വരിതപ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌ക് സഹായിക്കണമെന്നും സുപ്രീം കോടതി […]

Kerala

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ഇനി ആമസോണില്‍

കേരളത്തില്‍ നിര്‍മിച്ച ലാപ്ടോപ്പായ ‘കൊക്കോണിക്സ്’ ഇനി ആമസോണില്‍ ലഭ്യമാകും. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാന നേട്ടം.കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ […]

News

പതിനായിരത്തിനടുത്ത് രോഗികള്‍, 331 മരണം; ആശങ്കയോടെ രാജ്യം

രാജ്യത്ത് വീണ്ടും ഒരു ദിവസംകൊണ്ട് പതിനായിരത്തിനടുത്ത് കോവിഡ് രോഗികള്‍. 9987 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഇതുവരെ 266,598 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതില്‍ 1,29,917 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 331 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 7466 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. […]

Local News

പന്തീർപാടത്ത് ലഹരിയിലെത്തിയ യുവാവിന്റെ ഗുണ്ടായിസം നാട്ടുകാർക്ക് നേരെ ആക്രമണം പോലീസിന് നേരെ തുപ്പി ഭീഷണിപെടുത്തി

കോഴിക്കോട് : കുന്ദമംഗലത്തെ പന്തീർപാടത്ത് ലഹരിയിൽ എത്തിയ വികലാംഗനായ യുവാവ് നാട്ടുകാർക്ക് നേരെ അക്രമം അഴിച്ചു വിട്ടു. കോഴിക്കോട് ജില്ലയ്ക്കു കീഴിൽ നിരവധി കേസുകളിൽ പ്രതിയായ അൽത്താഫാണ് അക്രമം അഴിച്ചു വിട്ടത്. സംഭവമറിഞ്ഞ് പിടികൂടാൻ പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർക്കും പോലീസുകാർക്കും നേരെ തുപ്പി പ്രതിരോധിക്കുകയാണ് ഇയാൾ. ഇന്ന് രാത്രി 9 മണിയോടെ പന്തീർപാടത്ത് ഒരാളുടെ ബൈക്കിൽ എത്തിയ ഇയാൾ റോഡിലൂടെ പോകുന്ന ആളുകൾക്ക് നേരെ കല്ലു കൊണ്ടും മറ്റു വസ്തുക്കൾ കൊണ്ടും ആക്രമിക്കുകയായിരുന്നു. തുടർന്ന് […]

Local

മിനി സിവില്‍സ്റ്റേഷന്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്

കുന്ദമംഗലം: മിനി സിവില്‍ സ്റ്റേഷന്‍ വിവിധ ഓഫീസുകള്‍ക്കായി പൂര്‍ണ്ണമായും വിട്ടു നല്‍കുന്നതിന് ചെയ്യേ അവസാന വട്ട പ്രവൃത്തികള്‍ സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധന നടത്തി. മിനി സിവില്‍സ്റ്റേഷന് പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച സാഹചര്യത്തില്‍ പ്രവേശന മാര്‍ഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണുള്ളത്. ഇതിന് പരിഹാരമായി റവന്യു വകുപ്പിന്‍റെ അനുമതിയോടെ സബ് താലൂക്ക് ഓഫീസ് ഭാഗത്ത് പുതിയ പ്രവേശന മാര്‍ഗ്ഗവും ഗേറ്റും […]

error: Protected Content !!