Kerala

ബസ്സ് ചാർജ് വർധനവ് ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സ്റ്റേയ്ക്കെതിരെ അപ്പീലുമായി മുൻപോട്ട് പോകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവുകളിൽ അവ്യകതത ഉണ്ടെന്നും ബസ് ജീവനക്കാരെയും യാത്ര ചെയ്യുന്ന പൊതു ജനങ്ങളെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിൽ വന്ന വിധിക്കെതിരെയാണ് അപ്പീലിന് പോവുക. . സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം എന്ന് ഇന്നാണ് കോടതി […]

News

കോഴിക്കോട്‍ ഏഴ്പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

നാല് പേര്‍ക്ക് രോഗമുക്തി* *കോഴിക്കോട് *: ജില്ലയില്‍ ഇന്ന് (09.06.20) ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസറ്റീവ് ആയവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും വന്നവരാണ്. എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഇന്ന് പോസിറ്റീവ് ആയവര്‍: വടകര സ്വദേശി (59 വയസ്സ്) […]

Kerala

ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 34 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളത് 1231 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 848 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 […]

Trending

പിണറായി വിജയന്റെ മകളും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഇവരുടെ വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് സംഘടിപ്പിക്കും എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇരുപേരുടെയും രണ്ടാം വിവാഹമാണിത്

Kerala Local

പട്ടിണി കാലത്തെ ഇരുട്ടടിക്കെതിരെ മുസ്ലിം ലീഗ് കെഎസ്ഇബി ഓഫീസ് ധര്‍ണ നടത്തി

പട്ടിണി കാലത്തെ ഇരുട്ടടിക്കെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കെഎസ്ഇബി ഓഫീസ് ധര്‍ണ നടത്തി. ലോക് ഡൗണ്‍ സമയത്തും വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടുള്ള വൈദ്യുതിബോര്‍ഡ് ഇരുട്ടടി ക്കെതിരെ മൂന്ന് മാസക്കാലമായി ഉപജീവനത്തിന് മാര്‍ഗമില്ലാതെ പാവപ്പെട്ട നിത്യ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ കറണ്ട് ബില്ല് അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കേരളത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഫണ്ടുപയോഗിച്ച് പാവപ്പെട്ടവരുടെ കരണ്ട് ബില്ല് സൗജന്യമാക്കണമേന്നും അല്ലാത്തവരുടെ ബില്ല് പകുതിയായി കുറയ്ക്കണമെന്നും […]

Sports

ലാ ലീഗയിൽ ബാഴ്‌സയുടെ ആദ്യ കളിയിൽ മെസ്സി കളത്തിലിറങ്ങും : പരിശീലകൻ ക്വീകെ സെറ്റിയൻ

സ്പെയിൻ : കോവിഡ് സാഹചര്യത്തിൽ നിർത്തി വെച്ച ലാ ലീഗ മത്സരങ്ങൾ ജൂൺ 11 നു പുനരാരംഭിക്കാൻ ഇരിക്കെ ബാഴ്‌സ താരം ലയണൽ മെസ്സിയുടെ പരിക്കിന്റെ കാര്യത്തിൽ ആശങ്ക വേണ്ടായെന്ന് ബാഴ്‌സലോണ പരിശീലകൻ ക്വീകെ സെറ്റിയൻ. മെസിയ്ക്കു പറ്റിയ പരിക്ക് ഗുരുതരമുള്ളതല്ല ആദ്യ കളിയിൽ തന്നെ താരം കളിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജൂൺ 13 നു മല്ലോർക്കയ്ക്കെതിരെയാണ് ബാഴ്‌സയുടെ ആദ്യ മത്സരം. വരാനിരിക്കുന്ന മുഴുവൻ കളികളും വിജയിച്ചെങ്കിൽ മാത്രമേ ടീമിന് കപ്പ് നേടാൻ സാധിക്കുകയുള്ളുവെന്ന് ബാഴ്‌സലോണ കോച്ച് […]

News

ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ല

ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി) ഉണ്ടെങ്കില്‍ ഇനി ഓട്ടോറിക്ഷയും ഓടിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നിലവില്‍ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സുള്ളവര്‍ക്ക് പുതിയ ഭേദഗതി ബാധകമല്ല. ഇവരുടെ ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇ-റിക്ഷ ലൈസന്‍സ് നല്‍കും. എല്‍.പി.ജി., ഡീസല്‍, പെട്രോള്‍, വൈദ്യുതി ഓട്ടോറിക്ഷകള്‍ ഇ-റിക്ഷ ലൈസന്‍സ് ഉപയോഗിച്ച് ഓടിക്കാമെന്നും ഇതിന് സാധുത […]

News

കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ തൊട്ടാപ്പ് തെരുവത്ത് വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (59) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നാല് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു പത്ത് വര്‍ഷമായി ഒമാനിലുള്ള അബ്ദുല്‍ ജബ്ബാര്‍ ഗള്‍ഫാര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

News

അധിക നിരക്ക് ഈടാക്കാം; ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിര്‍ദേശിച്ചു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Local

പോലീസുകാര്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് ഉടമ റിഷാല്‍ അരിയില്‍

മഴക്കാലത്ത് ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ഉപകാരപ്രദമായ മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കുന്ദമംഗലം സ്വദേശി റിഷാല്‍ അരിയില്‍. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിഷാല്‍ അരിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കാണ് മഴക്കോട്ടുകള്‍ നല്‍കിയത്. കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ സിറ്റി കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന് റിഷാല്‍ കോട്ടുകള്‍ കൈമാറി. പരിപാടിയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ എ.ജെ ബാബു, അഷ്റഫ്, കുന്ദമംഗലം എസ് എച്ച് ഒ ജയന്‍ ഡൊമനിക്, […]

error: Protected Content !!