മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഇവരുടെ വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ് സംഘടിപ്പിക്കും
എസ്എഫ്‌ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇരുപേരുടെയും രണ്ടാം വിവാഹമാണിത്

