‘രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവ്; പിണറായി വിജയന്‍
കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവവര്‍ത്തകനോട് കാണിക്കേണ്ട ആദരവ് ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹം കൊണ്ടുപോകാന്‍ ഫ്രീസര്‍ ആംബുലന്‍സ് ഒരുക്കിയില്ലെന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുരുത്തില്‍ അകപ്പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കിയാണ് രക്ഷാപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി രാജേഷ്മരിച്ചത്. ഒഴുക്കില്‍പ്പെട്ട രാജേഷിനെ കണ്ടെത്തുന്നതിലും അനാസ്ഥയുണ്ടായി. പിന്നാലെയാണ് മൃതദേഹത്തോടും ഭരണകൂടം അനാദരവ് കാട്ടിയത്. രാജേഷിന്റെ വിയോഗം കേരളത്തിന്റെ നൊമ്പരമാണെന്നും സഹജീവിയെ […]









