വിഴിഞ്ഞത്തെ വിദേശനിക്ഷേപം എല്‍ഡിഎഫിന്റെ നേട്ടമെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത. ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് എല്‍ഡിഎഫിന്റെ നേട്ടമായി അവകാശപ്പെടുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയില്‍ ആശങ്ക പ്രകടിപ്പിചിരുന്നു. പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ ദേശാഭിമാനി വെബ് സൈറ്റില്‍ നിന്ന് വാര്‍ത്ത നീക്കി.
ഇന്ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് എല്‍ഡിഎഫിന്റെ നേട്ടമായി അവകാശപ്പെടുന്നത്. വിദേശനിക്ഷേപം വന്നത് എല്‍ഡിഎഫിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമെന്നാണ് വര്‍ത്തയില്‍ പറയുന്നത്. വിദേശ നിക്ഷേപത്തില്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ആണ് പാര്‍ട്ടി മുഖപത്രം നേട്ടമാക്കി ചിത്രീകരിച്ചത്.
അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ യൂറോപ്യന്‍ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് കൈമാറാന്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഒറ്റ കമ്പനിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുന്നതോടെ വികസന സാധ്യത ഇല്ലാതാകുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

