Kerala kerala kerala politics

പ്രസംഗവിവാദം; മന്ത്രി റിയാസിനെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതി; കലക്ടര്‍ വിശദീകരണം തേടി

 • 2nd April 2024
 • 0 Comments

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി റിയാസ് കോഴിക്കോട്ടു നടത്തിയ പ്രസംഗത്തിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. കോഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. പ്രസംഗത്തിനിടെ കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമായി മാറ്റാന്‍ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. […]

Kerala kerala

പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; എന്നാല്‍ ലഭിച്ചില്ല; വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

 • 30th March 2024
 • 0 Comments

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ. മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു. ഏറെ പ്രമാദമായ കേസില്‍ വിധി കേള്‍ക്കാന്‍ ഭാര്യയടക്കമുള്ളവര്‍ എത്തിയിരുന്നു. കുഞ്ഞിനൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ എത്തിയത്. കോടതി വിധി ഞങ്ങളെയും ഞെട്ടിച്ചിരിക്കുകയാണെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ടവര്‍ താനുമായോ പിതാവുമായോ കാണുകയോ സംസാരിക്കുകയോ […]

Local

ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ എക്സ്റ്റന്റഡ് സ്റ്റേഷനാക്കി മാറ്റണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 • 26th February 2024
 • 0 Comments

കോഴിക്കോട് നിന്നുള്ള എക്സ്റ്റന്റഡ് റെയില്‍വേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെട്ട ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ഫറോക്കില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും റെയില്‍വേയുടെ നിരാക്ഷേപപത്രം ലഭിക്കാത്തതിനാല്‍ ചില റോഡ് വികസനങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇത് പരിഹാരിക്കാന്‍ റെയിവേ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. […]

Kerala News

സെക്രട്ടേറിയറ്റ് തമ്പുരാന്‍കോട്ടയായി തുടരുന്നു;വിമർശനം മന്ത്രി ഉൾപ്പെടെ വേദിയിലിരിക്കുമ്പോൾ

 • 31st August 2023
 • 0 Comments

സംസ്ഥാനത്ത് സാമൂഹ്യനീതി തുല്യമായി കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ.മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനം.വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു എന്നും അദ്ദേ​ഹം വിമർശിച്ചു.കേരളത്തിലെ സെക്രട്ടേറിയറ്റിനെക്കുറിച്ച് ഗുരു നിത്യചൈതന്യ യതി പറഞ്ഞു തമ്പുരാന്‍ കോട്ടയാണെന്ന്. ആ തമ്പുരാന്‍ കോട്ടയ്ക്ക് ഇന്നും കാര്യമായ വിള്ളലൊന്നും വന്നിട്ടില്ല. അതു തമ്പുരാന്‍ കോട്ടയായി ഇപ്പോഴും നില്‍ക്കുകയാണ്.കേരളത്തില്‍ കഴിഞ്ഞുപോയ മന്ത്രിസഭകള്‍, […]

Kerala News

മാസപ്പടി വിവാദം;പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് പിന്നിൽ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താത്പര്യമെന്ന് മന്ത്രി റിയാസ്

 • 15th August 2023
 • 0 Comments

മാധ്യമഉടമകളുടെ രാഷ്ട്രീയ താത്പര്യമാണ് മാസപ്പടി വിവാദത്തിന് പിന്നിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ.ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടിയിൽ പാർട്ടി സെക്രട്ടറിയേറ്റ് വിശദീകരിച്ചതിന് പുറത്ത് മറ്റൊന്നും പറയാനില്ലെന്നും 2021 ലെ തെരഞ്ഞെടുപ്പ് ഫലം ചാനൽ ചർച്ചകൾക്കുള്ള തിരിച്ചടിയാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Kerala

‘വിദേശ യാത്രകൾ നടത്തുന്നത് മോശം കാര്യമല്ല, മോദി ഒരുപാട് യാത്ര നടത്തുന്നുണ്ട്’: റിയാസ്

കോഴിക്കോട് : വിദേശ യാത്രകൾ നടത്തുന്നത് മോശം കാര്യമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ യുഎഇയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനു കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. കേരളസർക്കാരിന്റെ പ്രതിനിധി സംഘം യുഎഇയിലേക്ക് പുറപ്പെടാനിരിക്കെയാണ് മന്ത്രി വിദേശയാത്രയെക്കുറിച്ച് പ്രതികരിച്ചത്. വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ല. ലോകം എന്തെന്ന് നേരിട്ട് മനസ്സിലാക്കുകയെന്നത് പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് വിദേശ യാത്ര നടത്തുന്നുണ്ട്. സിപിഎം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന […]

Kerala kerala politics

വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നത്: മുഹമ്മദ് റിയാസ്

 • 28th March 2023
 • 0 Comments

സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ.സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രസ്താവനയില്‍ കേസെടുക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ.പ്രതിപക്ഷം ഈ പ്രസ്താവന പോലും സിപിഎമ്മിനെതിരെ വഴിതിരിച്ചു വിടുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കെ.സുരേന്ദ്രനെതിരെ സിപിഎമ്മിലെ ആരും മറുപടി പറയാത്തതിനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ചതില്‍ കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ […]

Kerala

‘റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു?’ തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി

 • 19th September 2022
 • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞെന്നും എത്ര പേർക്ക് പരിക്ക്‌ പറ്റിയെന്നും ഉള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്ന് മന്ത്രി റിയാസ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. 2016-22 കാലയളവിൽ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞു, എത്ര യാത്രക്കാർക്ക് പരുക്കുപറ്റി എന്ന് ഓഗസ്റ്റ് 30ന് കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് മന്ത്രി റിയാസിനോട് സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

Kerala National

വിദേശയാത്ര വൻതുക ചിലവില്ലാതെ,കേരളം അത്ര ദരിദ്രമല്ലെന്ന് ബാലഗോപാൽ,ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി റിയാസ് പാരീസിലേക്ക്

 • 13th September 2022
 • 0 Comments

മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്ര വൻതുക ചിലവില്ലാതെയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍,വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നമ്മൾ പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം.കേരളത്തിലെ ആളുകള്‍ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. […]

Kerala News

‘ന്നാ താന്‍ കേസ് കൊട്! ലാല്‍ സലാം’; റിയാസും ചാക്കോച്ചനും കണ്ടുമുട്ടിയപ്പോള്‍, രസിപ്പിക്കുന്ന കമന്റുകളുമായി സോഷ്യല്‍ മീഡിയ

 • 30th August 2022
 • 0 Comments

‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കിടെ, ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും തമാശ പറഞ്ഞ് ആസ്വദിച്ച് ചിരിക്കുന്ന ചിത്രമാണ് റിയാസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് മുഖവുരയായി ഒന്നും ചേര്‍ത്തിട്ടില്ല. എന്നാല്‍ വളരെ രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. ”റോഡില്‍ കുഴിയുണ്ടെന്ന് രാജീവന്‍: ന്നാ താന്‍ കേസ് കൊടെന്ന് മന്ത്രി”, ”മന്ത്രി സാര്‍ കാര്യമായിട്ട് എന്തോ കോമഡി […]

error: Protected Content !!