‘വേദിയിലിരുന്ന് മുദ്രാവാക്യം ഉയര്‍ത്തിയത് അല്‍പ്പത്തരം’; രാജീവ് ചന്ദ്രശേഖറിനെതിരെ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിക്ക് നേരത്തെ തന്നെ വേദിയിലെത്തി സീറ്റുപിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന ധനമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മണിക്കൂറുകള്‍ക്ക് മുമ്പേയെത്തി വേദിയില്‍ കയറി ഇരിക്കുകയാണ്. എന്നിട്ട് മുദ്രാവാക്യം വിളിക്കുന്നു. വിളമ്പുന്നവന് ഇല്ലെങ്കില്‍ കഴിക്കുന്നവനെങ്കിലും നാണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിങ്ങള്‍ വേദിയിലേക്ക് നോക്കൂ. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് വേദിയില്‍ […]









