kerala Kerala

‘വേദിയിലിരുന്ന് മുദ്രാവാക്യം ഉയര്‍ത്തിയത് അല്‍പ്പത്തരം’; രാജീവ് ചന്ദ്രശേഖറിനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിക്ക് നേരത്തെ തന്നെ വേദിയിലെത്തി സീറ്റുപിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന ധനമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മണിക്കൂറുകള്‍ക്ക് മുമ്പേയെത്തി വേദിയില്‍ കയറി ഇരിക്കുകയാണ്. എന്നിട്ട് മുദ്രാവാക്യം വിളിക്കുന്നു. വിളമ്പുന്നവന് ഇല്ലെങ്കില്‍ കഴിക്കുന്നവനെങ്കിലും നാണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നിങ്ങള്‍ വേദിയിലേക്ക് നോക്കൂ. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് വേദിയില്‍ ഇരിക്കേണ്ടവരെ നിശ്ചയിച്ചത്. ശരിയാണ്, എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇത്തരമൊരു അവസരം നല്‍കിയിട്ടുള്ളത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇരിക്കുന്ന വ്യക്തിയെങ്കിലും ഇതില്‍ അല്പം മാന്യത കാണിക്കണ്ടേ. എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്പത്തരമല്ലേ. ജനാധിപത്യ വിരുദ്ധമാണ്. ഇതൊന്നും മലയാളി പൊറുക്കില്ല. എല്ലാ മന്ത്രിമാരും വേദിയില്‍ ഇരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല, അതില്‍ പരാതിയുമില്ല. സെലക്ട് ചെയ്തയാളുകള്‍ മാത്രം ഇരുന്നാല്‍ മതി. എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് മാത്രമായ ഒരു വ്യക്തിക്ക് വേദിയില്‍ സീറ്റ് അനുവദിച്ചതിനുള്ള മാനദണ്ഡം എന്താണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം വി ഗോവിന്ദന്‍ സദസ്സിലാണ് ഇരിക്കുന്നത്. വേറെ ഏതു പാര്‍ട്ടി സംസ്ഥാന നേതാവിനാണ് വേദിയില്‍ സീറ്റ് അനുവദിച്ചിട്ടുള്ളത്. ഇത് ജനാധിപത്യ വിരുദ്ധവും അല്‍പ്പത്തം നിറഞ്ഞതുമായ സമീപനമാണ്. ഞങ്ങള്‍ക്ക് അധികാരമുണ്ടെങ്കില്‍ എന്തു വൃത്തികേടും കാണിക്കുമെന്നാണ് ബിജെപി ഇതിലൂടെ സൂചിപ്പിക്കുന്നത്. ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് സ്വീകരിക്കുന്ന നിലപാടിന് ഉദാഹരണമാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തിയതിലൂടെ പ്രകടമാകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!