കോഴിക്കോട്: പ്രത്യാശ സ്വയം സഹായ സംഘം–അയൽപക്ക സൗഹൃദ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് വീൽചെയറുകൾ വിതരണം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനുരാധ ടി.വി., ആർ.എം.ഒ. ഡോ. ഭാഗ്യരൂപ, എ.ആർ.എം.ഒ. ഡോ. ഹസീന എന്നിവർ വീൽചെയറുകൾ ഏറ്റുവാങ്ങി.
പ്രത്യാശ ജില്ലാ പ്രസിഡന്റ് സീനത്ത് പയ്യാനക്കൽ, ജില്ലാ കമ്മിറ്റി അംഗം ഫെമിന പയ്യാനക്കൽ, സൗത്ത് മണ്ഡലം ബി.ഡി.എസ്. പ്രസിഡന്റ് സജ്‌ന റാഫി, മണ്ഡലം ബി.ഡി.എസ്. കോഓർഡിനേറ്റർ അസീസ് കിണാശ്ശേരി, മണ്ഡലം ബി.ഡി.എസ്. വൈസ് പ്രസിഡന്റ് ആലിക്കോയ, സംഘം അംഗം ജാസ്മിൻ, പൊതുപ്രവർത്തകരായ മുസ്തഫ കൊമ്മേരി, ജാഫർ കെ.പി., ആബിദ്, ഡോ. അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനകരമാകുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വീൽചെയറുകൾ വിതരണം ചെയ്തത്

