Trending

ദേശീയ ഭരണഘടനാ ദിനം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ആചരിച്ചു

കോഴിക്കോട്: ദേശീയ ഭരണഘടനാ ദിനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ആചരിച്ചു. സിവിൽ സ്റ്റേഷനിലെ ഭരണഘടനാ ചത്വരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ പുഷ്പാർച്ചന നടത്തി. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ. മുരളി, സീനിയർ സൂപ്രണ്ടുമാരായ എ.പി. സനൽകുമാർ, വി. പ്രിയ, ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം.യു. ഹസ്രമോൾ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ജി. സൂരജ്, അസിസ്റ്റന്റ് എൻജിനീയർ എ.എസ്. ദിവ്യ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

1949 നവംബർ 26 ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും നവംബർ 26 ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!