പട്ടിണി കാലത്തെ ഇരുട്ടടിക്കെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കെഎസ്ഇബി ഓഫീസ് ധര്‍ണ നടത്തി. ലോക് ഡൗണ്‍ സമയത്തും വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടുള്ള വൈദ്യുതിബോര്‍ഡ് ഇരുട്ടടി ക്കെതിരെ മൂന്ന് മാസക്കാലമായി ഉപജീവനത്തിന് മാര്‍ഗമില്ലാതെ പാവപ്പെട്ട നിത്യ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ കറണ്ട് ബില്ല് അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കേരളത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഫണ്ടുപയോഗിച്ച് പാവപ്പെട്ടവരുടെ കരണ്ട് ബില്ല് സൗജന്യമാക്കണമേന്നും അല്ലാത്തവരുടെ ബില്ല് പകുതിയായി കുറയ്ക്കണമെന്നും സാധാരണക്കാര്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല എന്നും ധര്‍ണ ഉദ്ഘാടനം ചെയ്തു പികെ ഫിറോസ് അഭിപ്രായപ്പെട്ടു.
പട്ടിണി കാലത്തെ ഇരുട്ടടിക്കെതിരെ മുസ്ലിം ലീഗ് കെഎസ്ഇബി ഓഫീസ് ധര്‍ണ നടത്തി

