മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല; വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ല; ലീഗ്
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് ലീഗ് തയ്യാറല്ലെന്ന് സൂചന. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും ലീഗ് മടിക്കില്ലെന്ന സന്ദേശമാണ് പ്രധാന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. നാളെ കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് യോഗം കോണ്‍ഗ്രസും ലീഗും മാത്രം പങ്കെടുക്കുന്ന ഉഭയകക്ഷി യോഗമാക്കി മാറ്റി. മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മൂന്നാം സീറ്റില്ലെന്ന നിലപാട് പുറത്ത് പലരോടും […]