Trending

അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു

കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി(22)നാണ് ഗുരുതരമായി പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പമുള്ള വിജയാഘോഷത്തിനിടെയാണ് ദാരുണമായ സംഭവം.

സഹദിന്റെ ഇടതു കൈയിലെ രണ്ടു വിരലുകളാണ് അറ്റുപോയത്. ചെറുവിരലും മോതിരവിരലും പൂർണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ ഇരുകൈയിലും പടക്കമുണ്ടായിരുന്നു. ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് ഇടതു കൈയിലെ വിരലുകൾ നഷ്ടമായി. വലതു കൈയിലെ പടക്കം കത്തിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇടതു കൈയിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!