
തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് യുവാക്കൾക്ക് അവസരം നൽകുന്നില്ല ,യൂത്ത് ലീഗിന് അർഹമായ പ്രാധിനിത്യം നല്കുന്നില്ല എന്നതിൽ പ്രതിക്ഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് റിഷാദ് കുന്ദമംഗലം പാർട്ടി അംഗത്വവും പാർട്ടി സ്ഥാനവും രാജിവെച്ചു.
അതേസമയം പതിനാലാം വാർഡ് വൈസ് പ്രസിഡണ്ട് നിസാർ തൽസ്ഥാനവും അംഗത്തരം രാജി വെച്ചു. നിലവിൽ റിഷാദ് കുന്ദമംഗലം വാർഡ് 14 ലെ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും ആയിരുന്നു.
പാർട്ടിയിലെ മുതിർന്ന നേതാവായിരുന്നപി കെ ഇബ്രാഹിമിൻ്റെ മകനാണ് നിസാർ .തിരഞ്ഞെടുപ്പിനെ തുടർന്നു് കുറച്ച് ദിവസങ്ങളായി പാർട്ടിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ പലരും അതൃപ്തരാണ്.

