Local

പോലീസുകാര്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് ഉടമ റിഷാല്‍ അരിയില്‍

മഴക്കാലത്ത് ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ഉപകാരപ്രദമായ മഴക്കോട്ടുകള്‍ വിതരണം ചെയ്ത് ഫാല്‍ക്കണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കുന്ദമംഗലം സ്വദേശി റിഷാല്‍ അരിയില്‍. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിഷാല്‍ അരിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കാണ് മഴക്കോട്ടുകള്‍ നല്‍കിയത്. കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ സിറ്റി കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന് റിഷാല്‍ കോട്ടുകള്‍ കൈമാറി.

പരിപാടിയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ എ.ജെ ബാബു, അഷ്റഫ്, കുന്ദമംഗലം എസ് എച്ച് ഒ ജയന്‍ ഡൊമനിക്, കുന്ദമംഗലം ന്യൂസ് ഡോട്ട് കോം എഡിറ്റര്‍ എം. സിബ്ഗത്തുള്ള സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റിഷാലിന്റെ പിതാവ് അരിയില്‍ മൊയ്ദീന്‍ ഹാജി, സാമൂഹ്യ പ്രവര്‍ത്തകനായ അരിയില്‍ അലവി, മന്‍സൂര്‍ പൂളക്കാംപൊയില്‍, ഉനൈസ്പന്തീര്‍പാടം, തുടങ്ങിയവര്‍ സംബന്ധിച്ചു. നാളെ റൂറല്‍ ഏരിയയിലേക്കുള്ള റെയിന്‍കോട്ട് വിതരണം താമരശ്ശേരിയില്‍ നടക്കും. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫിന് റൈന്‍ കോട്ടുകള്‍ കൈമാറും. റൂറല്‍ എരിയയിലെ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്ക് ഇത്ഏറെ പ്രയോജനമാവും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!