News

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 5 കൊല്ലം 2 പത്തനംതിട്ട 11 ആലപ്പുഴ 5 കോട്ടയം 1 ഇടുക്കി 3 എറണാകുളം 10 തൃശൂര്‍ 8, പാലക്കാട് 40 മലപ്പുറം 18 വയനാട് 3 കോഴിക്കോട് 4 കാസര്‍കോട് […]

Local

സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സിനുള്ള യൂണിഫോം കൈമാറി

വെള്ളിമാടുകുന്ന് ഫയര്‍‌സ്റ്റേഷന്റെ കീഴില്‍ പരിശീലിപ്പിച്ച 50 സിവില്‍ ഡിഫന്‍സ് വളണ്ടിയേഴ്‌സിനുള്ള യൂണിഫോം പാലക്കല്‍ സ്ഥാപനങ്ങളുടെ ഉടമ അബൂബക്കര്‍ വിതരണം ചെയ്തു. വെള്ളിമാടുകുന്ന് നിലയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് യൂണിഫോം വളണ്ടിയേഴ്‌സിന് കൈമാറി. ചടങ്ങില്‍ വെള്ളിമാടുകുന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്, മറ്റ് ജീവനക്കാര്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Local

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണം

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജോയിന്റ് ഡയറ്ക്ടര്‍ അറിയിച്ചു.  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ്് ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാണ്. ഇവ www.eemployment.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നടത്താം.  2020 ജനുവരി മുതല്‍ മെയ് വരെയുളള മാസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ആഗസ്റ്റ് വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്്ട്രേഷന്‍ പുതുക്കാം.  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത്് […]

Local

മടവൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതിദുരന്തനിവാരണ കമ്മറ്റി രൂപികരിച്ചു

മടവൂർ: വരാനിരിക്കുന്ന പ്രളയ ദുരന്തങ്ങളെ അതിജീവിക്കാൻ മുന്നൊരുക്കളങ്ങൾക്കായി വിവിധ വകുപ്പ് തലവൻമാരുടെ യോഗം പ്രസിഡണ്ടു പി വി.പങ്കജാക്ഷൻ്റെന്ന അധ്യക്ഷതയിൽ ചേർന്ന അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ടുന്ന നടപടികളെ കുറിച്ച് ധാരണയുണ്ടാക്കി. യോഗത്തിൽ ഫോറസ്റ്റ്, ഫയർഫോഴ്സ്, പോലീസ്, മെഡിക്കൽ ഓഫിസർ, വില്ലേജ് ഓഫിസർ ‘ സിവിൽ സപ്ലൈയ്, മൈനർ ഇറിഗേഷൻ, കെ.എസ.ഇ.ബി. എന്നിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ., യുവജന സംഘടനകൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ഹസീന ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ […]

Local

വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വളരണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വികസിച്ച് വളര്‍ന്നു വരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല നടീല്‍ ഉദ്ഘാടനവും ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കലക്ടറേറ്റ് വളപ്പില്‍ നിര്‍വ്വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലോകത്തിന്റെ ഇന്നത്തെ സ്ഥിതി മനുഷ്യസമൂഹത്തെ ഉത്കണ്ഠപ്പെടുത്തുന്നതാണ്.  ആഗോളതാപനവും പരിസ്ഥിതി അസന്തുലിതാവസ്ഥയും സമൂഹത്തെ വലിയ തോതില്‍ ബാധിച്ചുവരുന്നു.  ഈ സാഹചര്യത്തില്‍ വനവല്‍കരണം […]

Local

പഠിതാക്കള്‍ക്ക് ഒരു പഠന കൂട്ട് പദ്ധതിയിലേക്ക് സി എസ് എഫ് ഡിജിറ്റല്‍ ടെലിവിഷന്‍ കൈമാറി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സജീവമാകുന്ന ഇക്കാലത്തു് ഡിജിറ്റല്‍ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടപ്പില്‍ വരുത്തുന്ന പഠിതാക്കള്‍ക്ക് ഒരു പഠന കുട്ടി എന്ന പദ്ധതിയിലേക്ക് ക്ലബ്ബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ ഡിജിറ്റല്‍ ടെലിവിഷന്‍ ക്ലബ്ബ് പ്രസിഡണ്ട് ഇ.സി ഷമീര്‍ അഡ്വക്കറ്റ് ഷെമീര്‍ കുന്നമംഗലത്തിന് കൈമാറി ജനറല്‍ സെക്രട്ടറി ഷമീര്‍ പരപ്പാറ വൈസ് പ്രസിഡണ്ട് ഷമീര്‍ വൈറ്റ് ലൈന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഒ.കെ ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Entertainment Kerala News

ഡാൻസർ എന്നെഴുതിയ അമ്മ നൽകിയ സ്വർണ്ണ മോതിരം ധരിച്ച് മകന്റെ താണ്ഡവം : പിലാശ്ശേരി സ്വദേശി ഡാൻസ് മാസ്റ്റർ രജിത്ത് കെ പി പറയുന്നു

കോഴിക്കോട് : ചെറുപ്പം മുതലേ സിനിമാറ്റിക് ഡാൻസിനോടുള്ള ആഗ്രഹത്തിൽ നിന്നും ഡാൻസ് മാസ്റ്റർ ആയി മാറിയ പിലാശ്ശേരിയുടെ അഭിമാനം രജിത്തിന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് ഇന്ന് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം. മൈക്കിൾ ജാക്‌സന്റെ ഡാൻസുകൾ കണ്ടു വളർന്ന ഈ യുവാവ് ചെറുപ്പത്തിൽ തന്നെ നൃത്ത ചുവടുകളിൽ അഗ്ര ഗണ്യനാണ്. ആദ്യം സ്‌കോർപിയൻ കിങ്‌സ് എന്ന പേരിൽ ഒരു ഡാൻസ് സംഘത്തെ വാർത്തെടുത്തു ചില ജീവിത സാഹചര്യം കൊണ്ടത് നിർത്തേണ്ടി വന്നു പക്ഷെ ഡാൻസിനോടുള്ള അടങ്ങാത്ത ഭ്രമം […]

News

മാവൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണ്‍

 ആരോഗ്യകേന്ദ്രങ്ങളും മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും  കോഴിക്കോട്  താലൂക്കില്‍പ്പെട്ട  മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യക്തികള്‍ക്ക്  കൊറോണ രോഗം സ്ഥീരികരിക്കുകയും രോഗം സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു മാവൂര്‍ ഗ്രാമ പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.  രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.   2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും 2005 ലെ […]

Local

രോഗങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം- മന്ത്രി എ.കെ ശശീന്ദ്രന്‍

കോവിഡ് -19, മഴക്കാല രോഗങ്ങള്‍ എന്നിവ തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോവിഡ്, മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഫേസ് ഷീല്‍ഡുകള്‍ ഉപഹാരമായി നല്‍കി. മഴക്കാല രോഗങ്ങള്‍ തടയുന്നതിന് രൂപീകരിച്ച കമ്മിറ്റികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ശുചീകരണ […]

News

കൊവിഡ് രോഗിയുമായി സമ്പർക്കം: കോഴിക്കോട് മെഡി. കോളേജിലെ 80 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ടമെന്റുകളിലെ ആരോ​ഗ്യപ്രവർത്തകരാണ് സ്വയം നിരീക്ഷണത്തിലുള്ളത്.  ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശി ആരോ​ഗ്യപ്രശ്നങ്ങളെ തുട‍ർന്ന് കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ട്മെൻ്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പ‍ർക്കത്തിൽ വന്നവരാണ് ഇപ്പോൾ സ്വയം നിരീക്ഷണത്തിലായത്. ഇവരിൽ അൻപതോളം പേരുടെ സാംപിളുകൾ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാംപിളുകൾ ഇന്ന് ശേഖരിക്കും. പ്രസവത്തെ തുട‍ർന്നുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി എത്തിയ […]

error: Protected Content !!