ചാലിയാറിലെ ചെളിനീക്കാൻ അനുമതിയില്ല : പെരുവയലിൽ യു.ഡി.എഫ് പ്രതിഷേധം
പെരുവയൽ : രണ്ട് പ്രളയങ്ങളിലായി ചാലിയാറിൽ അടിഞ്ഞൂകൂടിയ ചെളി നീക്കം ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധനിര സംഘടിപ്പിച്ചു. പള്ളിക്കടവിൽ ചാലിയാർ തീരത്താണ് പരിപാടി സംഘടിപ്പിച്ചത്. 2019ലെ പ്രളയ ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് രേഖാമൂലം ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. തുടർന്ന് നിരന്തരം ഇതു സംബന്ധിച്ച് ബന്ധപ്പെട്ടെങ്കിലും ജില്ലാ ദുരന്തനിവാരണ സമിതിയോ സംസ്ഥാന സർക്കാറൊ യാതൊരു നടപടിയും സ്വീകരിച്ചില്ല. തന്മൂലം പുഴയിൽ ചെളിക്കൂമ്പാരമായി ഒഴുക്ക് […]








