International

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 172 ആയി. പത്തനംതിട്ട അടൂര്‍ സ്വദേശി ജോര്‍ജ് ബാബു സൗദി ജുബൈലിയിലും പത്തനംതിട്ട അടൂര്‍ ഏഴംകുളം നെടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ കെ. ജോര്‍ജ് കുവൈറ്റിലും കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ പന്നേന്‍പാറ സ്വദേശി കുന്നിലന്‍ ചാണ്ടി ഷിജിത്ത് കോവിഡ് ബാധിച്ചു അബുദാബിയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് ദമാമില്‍ മരിച്ചു. […]

News

കോഴിക്കോട് കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനകേന്ദ്രം തല്ലിത്തകര്‍ത്തു

കോഴിക്കോട: പുറമേരിയില്‍ വെള്ളൂര്‍ റോഡിലുള്ള കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനകേന്ദ്രം തല്ലിത്തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെ കടയുടെ ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണില്‍ പെട്ടിരുന്നു. സമീപ പ്രദേശങ്ങളിലെയെടക്കം മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

National

കേന്ദ്ര പ്രതിരോധ സെക്രട്ടറിയ്ക്ക് കോവിഡ്

ന്യുഡൽഹി: രാജ്യത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഉദ്യോഗസ്ഥൻ. ബുധനാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതേ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരിൽ 35 പേരെ നിരീക്ഷണത്തിൽ അയച്ചു. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയം തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രസ്താവനകള്‍ വന്നിട്ടില്ല.

News

യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു

കൊല്ലം കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിനാണു (34) മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു.

News

സാങ്കേതികപ്രശ്നം പരിഹരിച്ചു: റേഷൻവിതരണം ആരംഭിച്ചു

കോഴിക്കോട് : രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് റേഷൻവിതരണം പുനഃരാരംഭിച്ചു. ജൂൺമാസത്തെ റേഷൻ വിതരണത്തോത് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുദിവസം റേഷൻകടകൾക്ക് അവധി നൽകിയിരുന്നു. ബുധനാഴ്ചയോടെ വിതരണം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ അരി, പയർ എന്നിവയുടെ വിതരണം നടക്കുന്നതിനാൽ സോഫ്‌റ്റ്‌വേറിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതിനാലാണ് രണ്ടുദിവസം റേഷൻവിതരണം നിർത്തിവെച്ചതെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇ-പോസ് മെഷീനിലെ ബയോമെട്രിക്ക് സംവിധാനം വഴി റേഷൻവിതരണം നടക്കില്ല.പകരം ഒ.ടി.പി. സംവിധാനത്തിലൂടെയോ, മാന്വൽ രീതിയിലോ ആയിരിക്കും വിതരണം.

Sports

കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായേക്കും

മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിക്കൊണ്ട് ഐ.എസ്.എല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട്ട് നടന്നേക്കും. സ്റ്റേഡിയത്തില്‍ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കോര്‍പറേഷന്‍ കേരള ബ്ലാസ്റ്റേഴ്സിനെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം പത്തിന് മേയര്‍ യോഗം വിളിച്ചു. നിലവില്‍ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം.

Local

ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി നല്‍കി നൗഷാദ് തെക്കയില്‍

കോവിഡ് മൂലം സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയാക്കിയതനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി നല്‍കി നൗഷാദ് തെക്കയില്‍. ആദ്യ ഘട്ടമെന്ന നിലക്ക് ആറ് കുട്ടികള്‍ക്കാണ് ടി.വി വിതരണം ചെയ്തത്. പിലാശ്ശേരി, വരട്ടിയാക്ക്, തുടങ്ങിയ ഭാഗങ്ങളിലെ വളരെ പാവപ്പെട്ട കുട്ടികള്‍ക്കാണ് ടി.വി നല്‍കുന്നത്. ടി.വി നല്‍കുന്ന വീടുകളില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സൗജന്യമായി കണക്ഷനും നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. കായക്കല്‍ അഷ്‌റഫ്, ഷെരീഫ് മലയമ്മ, സൂരജ് മാഷ്, നിഖില, നിയാസ് കാരപ്പറമ്പ്, ഷാരോണ്‍ കുന്ദമംഗലം,അസിം വെളിമണ്ണ എന്നിവരാണ് […]

National News

രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു 24 മണിക്കൂറിനിടെ 260 മരണം 9304 പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 216,919 ആയി. മരണ സംഖ്യ 6075 ആയി. ലോകരാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 മരണവും റിപ്പോർട്ട് ചെയ്തു ഇന്നലെ മാത്ര. 9304 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം ഒരു ദിവസം ഒമ്പതിനായിരം കടക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി എട്ടായിരം പേർ വീതമാണ് ഓരോ ദിവസവും രാജ്യത്ത് […]

International News

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം പ്രതിഷേധക്കാർക്ക് ട്രംപിന്റെ മകളുടെ പിന്തുണ

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയതില്‍ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പിന്തുണയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൽ ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പോലീസ് അക്രമത്തെ തുടർന്നായിരുന്നു നിയമ ബിരുദധാരിയായ ടിഫാനി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പ്രതിഷേധം അറിയിച്ച് സമരക്കാർക്ക് പിന്തുണ നൽകിയത്. ഒറ്റയ്ക്കു നമ്മൾക്ക് കുറച്ചു മാത്രമേ നേടിയെടുക്കാൻ സാധിക്കു. ഒന്നിച്ചാണെങ്കിൽ ഒരുപാട് കാര്യങ്ങൾ നേടാം എന്നായിരുന്നു പോസ്റ്റിലെ വാചകം ഒപ്പം #blackoutTuesday #justiceforgeorgefloyd […]

Local News

കനത്ത മഴയിൽ പടുകൂറ്റൻ ആൽമരം കട പുഴകി വീണു മുക്കം ചെത്തുക്കടവ് റോഡ് അടച്ചു

കോഴിക്കോട് : കാലവർഷം കനത്തതോടെ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുന്ദമംഗലം മുക്കം ചെത്തുക്കടവ് റോഡിന് കുറുകെ പടു കൂറ്റൻ ആൽമരം കട പുഴകി വീണു. ആളപായമില്ല എന്നാൽ ഗതാഗതം പൂർണമായും നിലച്ചു. നാട്ടുകാരും പോലീസും മുക്കം ഫയർ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി മരം വെട്ടി മുറിച്ചു മാറ്റാനുള്ള പ്രവർത്തനം പുലർച്ചെ വരെ തുടർന്നെങ്കിലും മുഴുവനായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ഇന്ന് ഉച്ചയോടു കൂടി മാത്രമേ മുഴുവനായി മരം മുറിച്ചു മാറ്റാൻ കഴിയുയെന്ന് അധികൃതർ […]

error: Protected Content !!