മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിക്കൊണ്ട് ഐ.എസ്.എല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട്ട് നടന്നേക്കും. സ്റ്റേഡിയത്തില്‍ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കോര്‍പറേഷന്‍ കേരള ബ്ലാസ്റ്റേഴ്സിനെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം പത്തിന് മേയര്‍ യോഗം വിളിച്ചു. നിലവില്‍ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം.
കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായേക്കും

