Local

ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനം

സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ട്രയല്‍ ക്ലാസുകള്‍ നടത്തുന്നതിനിടയില്‍ ഉണ്ടായ അപാകത ഈ സമയത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിക്ടേഴ്സ് ചാനലില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും. ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വിശദമായി ചര്‍ച്ച ചെയ്ത ശേഷം ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ […]

Local

സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗ് കമ്മറ്റി പ്രതിഷേധ സമരം

കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും സംസ്ഥാനത്തിന് പുറത്തും രാജ്യത്തും മലയാളികളുടെ മരണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും ,നാട്ടിലുള്ള രോഗികമായ പ്രവാസികൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ,കേന്ദ്ര – കേരള സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഐ.മുഹമ്മദ് കോയ ഉത്ഘാടനം ചെയ്തു.ഇസ്മായിൽ പി.പി. ,അബു ഹാജി പുറായിൽ ,ബഷീർ […]

News

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ഡി ഡി ഇ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കോഴിക്കോട്: വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ത്ഥിനി ദേവികയുടേത് ആത്മഹത്യയല്ല; വ്യവസ്ഥാപിത കൊലപാതകമാണ്, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തികൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ചേന്ദമംഗല്ലൂര്‍, വൈസ് പ്രസിഡന്റ് സജീര്‍ ടി സി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഈദ് വടകര, അമീര്‍ കാക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

News

വിദ്യാര്‍ത്ഥിനി ആഹ്ത്മഹത്യ ചെയ്ത വിഷയത്തില്‍ എംഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം വളാഞ്ചേരിയില്‍ പത്താംക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ ആഹ്ത്മഹത്യ ചെയ്ത വിഷയത്തില്‍ കുന്ദമംഗലം എഇഒ ഓഫീസിന് മുന്നില്‍ എംഎസ്എഫ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറയില്‍, ജില്ല സെക്രട്ടറി ഷമീര്‍ പായൂര്‍ എന്നിവര്‍ സംസാരിച്ചു. നുഹാദ് സ്വാഗതവും ജുനൈദ് അദ്ധ്യക്ഷതയും വഹിച്ചു. അന്‍വര്‍, സഹദ്, സിറാജ് ചൂലാംവയല്‍, നിസാം മാവൂര്‍, […]

Kerala News

അന്തർ ജില്ലാ ബസ്സ് സർവീസുകൾ തുടങ്ങി കോഴിക്കോട് നിന്ന് ഇതുവരെ 25 സർവീസ്

കോഴിക്കോട് : അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചു. മുഴുവൻ സീറ്റിലും ആളുകൾക്ക് ഇരുന്നു യാത്ര ചെയ്യാം. മാസ്ക് നിർബന്ധമായി ഉപയോഗിക്കണം. കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഇതിനോടകം ഇരുപത്തിയഞ്ചു സർവീസുകൾ നടത്തി. മലപ്പുറം ,കണ്ണൂർ,വയനാട് ജില്ലകളിലേക്കാണ് നിലവിൽ കോഴിക്കോട് നിന്നും ബസ് സേവനം ആരംഭിച്ചിരിക്കുന്നത്. രാവിലെ കുറഞ്ഞ ആളുകൾ മാത്രമായിരുന്നു സേവനം തേടിയെത്തിയത് എന്നാൽ നിലവിൽ ആളുകൾ കൂടി വരുന്നുണ്ട്. ജില്ലകളിലെ റെഡ്‌സോണുകളിലേക്ക് ബസ്സ് സർവീസ് ഉണ്ടായിരിക്കുന്നതല്ല അതേ സമയം തൃശ്ശൂരിലേക്കുള്ള […]

International Kerala News

കോവിഡ് കാലം കഴിഞ്ഞ് പെഡലിൽ ആഞ്ഞു ചവിട്ടി രാജ്യം കടക്കണം അന്തർ ദേശിയ സൈക്കിൾ ദിനത്തിൽ രണ്ട് യുവ യാത്രികർ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോപ്പം

കോഴിക്കോട് : മൂന്നു നൂറ്റാണ്ടുകൾ, 300 വർഷങ്ങൾ നീണ്ടു നിന്ന സൈക്കിൾ യാത്രക്ക് വേണ്ടിയൊരു ദിനം. ജൂൺ 3 അന്തർദ്ദേശീയ സൈക്കിൾ ദിനം. ലോകത്തിലെ മുഴുവൻ സൈക്കിൾ സഞ്ചാരികളും ഈ ദിനം കൊണ്ടാടുകയാണ്. ഈ ദിനത്തിൽ കുന്ദമംഗലം ന്യൂസ് ഡോട്ട് കോം സൈക്കിൾ സവാരി നെഞ്ചേറ്റിയ കേരളത്തിലെ സാധാ തൊഴിലെടുത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന രണ്ടു യുവാക്കളെ പരിചയപെടുത്തുകയാണ്. കഴിഞ്ഞ പ്രളയക്കാലം കെട്ടടങ്ങിയ സമയത്ത് തകർന്നടിഞ്ഞ കേരള, ആസാം സംസ്ഥാനങ്ങൽക്കായി ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികമായ സഹായം […]

Local

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2,07,615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 5815 ആയി. ഇതുവരെ 1,00,303 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇതുവരെ 41,03,233 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,37,158 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ […]

Kerala

ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റി്ല്‍. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേര്‍ വിദേശത്തുള്ളവരാണ്. 26 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. അസഭ്യ സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണുകളും സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനു വേണ്ടി അന്വേഷണം നടക്കുകയാണ്. ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് […]

News

കോവിഡ്19; കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശിയായ യുവതി മരിച്ചു. 26 കാരിയായ ഷബ്‌നാസ് ആണ് മരിച്ചത്. ദുബായില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സംസ്ഥാനത്ത് ഇന്നലെ 86 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള […]

Kerala

ഫസ്റ്റ്‌ബെല്ലിനായി ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പ്രത്യേക നിർദേശങ്ങളായി

കൈറ്റ് വിക്ടേഴ്‌സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ ക്രമീകരണമൊരുക്കാൻ ഹൈടെക് സ്‌കൂൾ – ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ച ഐ.ടി ഉപകരണങ്ങൾ പ്രയോജനപ്പെടുത്താൻ അനുമതി നൽകി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സർക്കുലർ പുറത്തിറക്കി. സ്‌കൂളുകളിൽ ലഭ്യമായിട്ടുള്ള 1.20 ലാപ്‌ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4545 ടെലിവിഷനുകളുമാണ് പ്രയോജനപ്പെടുത്താൻ കഴിയുക.വീട്ടിലും സമീപത്തും ക്ലാസുകൾ വീക്ഷിക്കുന്നതിന് അവസരമില്ലാത്ത കുട്ടികൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയൂണിറ്റുകളുടെയുമെല്ലാം സഹായത്തോടെ ബദൽ സംവിധാനമൊരുക്കാൻ […]

error: Protected Content !!