Local

ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍

രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.  ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തി.  തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ […]

Kerala

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. വിജയരാഘവപുരം അസ്സീസ നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി. മാലദ്വീപില്‍ നിന്നെത്തി നോര്‍ത്ത് ചാലക്കുടിയിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കടുത്ത ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം.

Local

ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

ആവശ്യമായ മുന്നൊരുക്കമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കിയത് വഴി ദേവിക എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയാക്കിയതില്‍ പ്രതിഷേധിച്ച് പെരുവയല്‍, കുന്നമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമറ്റികള്‍ സംയുക്തമായി ധര്‍ണ്ണസമരം സംഘടിപ്പിച്ചു. സമരം ഡിസിസി മുന്‍ പ്രസിഡന്റ് കെ.സി അമ്പു ഉദ്ഘാടനം ചെയ്തു.

Local

ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ. കെ എസ് ടി എ ജില്ലാ ട്രഷറും കുന്ദമംഗലം എ യു പി സ്‌കൂളിലെ അദ്ധ്യാപകനുമായ സന്തോഷ് കുമാർ ടിവി സംഭാവന ചെയ്തു. കാരന്തൂര്‍ കല്ലറ കോളനിയിലേക്ക് നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.അബിജേഷിന് ഏറ്റുവാങ്ങി. വിജ്ഞാനവാടിയിലേക്കായി വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ ടിവി ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സുരേന്ദ്രന്‍ മാസ്റ്റര്‍, കേരള പ്രവാസി സംഘം […]

Local

നൊച്ചിയില്‍ അബൂബക്കര്‍ (67) നിര്യാതനായി

കുന്ദമംഗലം: റിട്ടേര്‍ഡ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുണ്ടിയം ചാലില്‍ താമസിക്കും നൊച്ചിയില്‍ അബുബക്കര്‍ (67) നിര്യാതനായി ഭാര്യ: റസിയാബീവി മക്കള്‍: മജീദ് (എഞ്ചിനീയര്‍ ), സെമീര്‍ മരുമക്കള്‍: അസ്മിത മുത്താലം, തെസ്‌നി പുള്ളാവൂര്‍ സഹോദരങ്ങള്‍: മുഹമ്മദാലി, ഉമ്മര്‍, റഷീദ്, നഫീസ, ആമിന. മയ്യിത്ത് നമസ്‌കാരം വൈകീട്ട് 6 മണി കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദ്

News

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി നവംബര്‍ 12നാണ് അവസാനിക്കുന്നത്. അതിന് മുന്‍പ് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടത് കൊണ്ട് ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ഇനിയും തീര്‍പ്പാക്കാനുള്ളവ ജൂണ്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയതായി […]

Local

മധ്യ കേരളത്തില്‍ശക്തമായ മഴയ്ക്ക് സാധ്യത

മധ്യ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റു ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമായാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകും. എന്നാല്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഇല്ല.

News

സാമൂഹ്യവ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇല്ലാതാക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നനും സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ‘ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല. മാസ്‌ക് കൃത്യമായി ധരിക്കണം. ചിലര്‍ മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹികം അകലം പാലിക്കണം’, മന്ത്രി പറഞ്ഞു. ആര്‍ക്കുവേണമെങ്കിലും രോഗം വരാം. ക്വാറന്റീന്‍ എവിടെയായലും സമ്പര്‍ക്കം ഒഴിവാക്കണം. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ 10-12 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പരിശോധനാഫലം നെഗറ്റീവ് ആയാലും നിരീക്ഷണവ്യവസ്ഥകള്‍ പാലിക്കണം. കൊവിഡ് ആശുപത്രികളില്‍ […]

Sports

വല്യേട്ടന് ജന്മദിനാശംസകൾ

ലോകകപ്പ് സെമി ഫൈനൽ സമ്മർദ്ദത്തിൽ പ്രതിരോധത്തിനേറ്റ ചെറിയ പിഴവ് മുതലെടുത്ത് ഹോളണ്ട് താരം റോബൻ വല ചലിപ്പിക്കുമെന്നു തോന്നിയ നിമിഷം ടീം തോറ്റു ഫൈനൽ കാണാതെ പുറത്താകുമെന്ന് ആരാധകർ പോലും കരുതിയ നിമിഷം. പ്രതിരോധത്തിന്റെ ആയുധം കാലുകളിൽ ഏന്തി വല്യേട്ടന്റെ മാസ്സ് ടാക്ലിങ്. റോബന്റെ കാലിൽ നിന്നും പന്ത് തട്ടി അകറ്റി ഒരു പക്ഷെ ഗോൾ കീപ്പർ ആയിരുന്ന റൊമാരിയോയെ കടന്നു കളം വിടേണ്ട സാഹചര്യത്തിൽ നിന്നും രക്ഷ പെടുത്തിയ കാവൽ ഭടൻ ജാവിയർ മസ്കരാനോയുടെ ജന്മദിനം […]

News

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പോലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെയാണ് നടപ്പാക്കുക. 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, ഐഫോണ്‍, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ […]

error: Protected Content !!