Local

ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ.
കെ എസ് ടി എ ജില്ലാ ട്രഷറും കുന്ദമംഗലം എ യു പി സ്‌കൂളിലെ അദ്ധ്യാപകനുമായ സന്തോഷ് കുമാർ ടിവി സംഭാവന ചെയ്തു. കാരന്തൂര്‍ കല്ലറ കോളനിയിലേക്ക് നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.അബിജേഷിന് ഏറ്റുവാങ്ങി. വിജ്ഞാനവാടിയിലേക്കായി വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ ടിവി ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സുരേന്ദ്രന്‍ മാസ്റ്റര്‍, കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയാ സെക്രട്ടറി പി പി രവീന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ നേരത്തെ ടിവി ചാലഞ്ചിന്റെ ഭാഗമായി ടിവി നല്‍കിയിരുന്നു. ഇനിയും കൂടുതല്‍ ആളുകള്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരണമെന്ന് സംഘടന പ്രതീക്ഷിക്കുന്നു എന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

കുന്ദമംഗലം ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവും കുന്ദമംഗലം എ യു പി സ്‌കൂള്‍ പി ടി എ പ്രസിഡന്റുമായ പി പി ഷിനില്‍ സ്വാഗതം പറഞ്ഞു. രംജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി അബിജേഷ് കെ, പ്രസിഡണ്ട് പ്രഗിന്‍ലാല്‍, മേഖല സെക്രട്ടറി മുഹമ്മദ് അഷ്റഫ്, വാര്‍ഡ് മെന്പര്‍ ഷൈജ വളപ്പില്‍, കല്ലറകോളനി വികസനസമിതി പ്രസിഡന്റ് രമിത്ത് എന്നിവര്‍ സംസാരിച്ചു. മഗേഷ് എം കെ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!