News

സാമൂഹ്യവ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇല്ലാതാക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നനും സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍.
‘ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല. മാസ്‌ക് കൃത്യമായി ധരിക്കണം. ചിലര്‍ മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹികം അകലം പാലിക്കണം’, മന്ത്രി പറഞ്ഞു.

ആര്‍ക്കുവേണമെങ്കിലും രോഗം വരാം. ക്വാറന്റീന്‍ എവിടെയായലും സമ്പര്‍ക്കം ഒഴിവാക്കണം. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ 10-12 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പരിശോധനാഫലം നെഗറ്റീവ് ആയാലും നിരീക്ഷണവ്യവസ്ഥകള്‍ പാലിക്കണം. കൊവിഡ് ആശുപത്രികളില്‍ ഉദ്ഘാടന പരിപാടി നടത്തരുതെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!