Kerala kerala

സ്‌കൂട്ടറിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസ്; പ്രതി ശാസ്ത്രീയ അന്വേഷണത്തില്‍ പിടിയില്‍

കുന്ദമംഗലം: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും സഹായത്തോടെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ചോവായൂര്‍ വില്ലിക്കല്‍ കോട്ടക്കുന്ന് വീട്ടില്‍ സഹനൂബ് (26) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂഴക്കോട് കൈരളി ബസ് സ്റ്റോപ്പിന് സമീപം നടന്ന സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
80 വയസുള്ള വയോധിക നടന്നു പോകുന്നതിനിടെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. തുടര്‍ന്ന് വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും മറ്റ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുള്ള ഒരു ഹോട്ടലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നതിനിടെയാണ് പ്രതിയെ കോഴിക്കോട് നിന്ന് കുന്ദമംഗലം പോലീസ് പിടികൂടിയത്.
പ്രതിക്കെതിരെ മുമ്പും സമാനമായ പിടിച്ചുപറി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കേസുകളുള്ളതായി പോലീസ് അറിയിച്ചു.
കുന്ദമംഗലം എസ് എച്ച് ഒ കിരണ്‍. എസ്.ഐ. മാത്യു, എസ്.ഐ. അബ്ദു റഹിമാന്‍, പോലീസ് ഉദ്യോഗസ്ഥരായ ആദില്‍, ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം പ്രതിയെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പിനും ഹാജരാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!