News

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയയ്ക്കണം; സുപ്രീം കോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം മടക്കി അയയ്ക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കലിനായി പരിഗണിക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം ശ്രമിക് ട്രെയിന്‍ അനുവദിക്കണമെന്നും കോടതി പറഞ്ഞു.

സംസ്ഥാനങ്ങളില്‍ എത്തിയിട്ടുള്ള തൊഴിലാളികള്‍ക്കായി ഒരു ഹെല്‍പ് ഡെസ്‌ക് തയ്യാറാക്കണമെന്നും ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ജീവിതം ത്വരിതപ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌ക് സഹായിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു.

തൊഴിലാളികള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ തുടങ്ങണം. ജോലിസ്ഥലങ്ങളിലേക്കും മറ്റും തിരിച്ചു പോകാനാഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് സഹായം നല്‍കാനായി കൗണ്‍സിലിംഗ് സെന്ററുകള്‍ സഹായിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!