നിധിന് മരിച്ചത് അറിയാതെ ആതിര പെണ്‍കുഞ്ഞിന് ജീവന് നല്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെയായിരുന്നു നിധിന് ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടത്. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
ദുബായില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോയി ചെയ്തിരുന്ന നിതിന്‍ ചന്ദ്രന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇന്നലെ ഉറക്കത്തില്‍ മരിച്ചത്. ഗര്‍ഭിണിയായ ഭാര്യക്കൊപ്പം നാട്ടിലേക്ക മടങ്ങാന്‍ അവസരം ലഭിച്ചെങ്കിലും നിധിന് ആ അവസരം മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

